ശ്രീകണ്ഠാപുരം വാർത്തകൾ

കിലോഗ്രാമിന് 100 രൂപയിലെത്തി കോഴി വില

Untitled 1 135

ശ്രീകണ്ഠപുരം : കിലോഗ്രാമിന് 100 രൂപയിലെത്തി ശ്രീകണ്ഠപുരത്ത് കോഴി വില. കോഴിയുടെ വില കുറഞ്ഞതോടെ വാങ്ങാൻ ആവശ്യക്കാർ ഏറിയിട്ടുണ്ട്.

പരസ്യം

അതേസമയം വലിയ രീതിയിൽ കോഴിവില കുറഞ്ഞാൽ തങ്ങളുടെ ബാധിക്കുമെന്ന് വ്യാപാരികളും കോഴി കർഷകരും ആശങ്കപ്പെടുന്നുണ്ട്. കോഴിയുടെ വിലയിൽ ഇടിവുണ്ടായെങ്കിലും മുട്ടയുടെ വിലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന വിവരം. കാലാവസ്ഥയിലെ മാറ്റം, ശ്രാവണ മാസത്തിലെ മാംസാഹാര വർജനം, വലിയ ഉത്സവങ്ങളൊന്നും ഇല്ലാത്തതിനാൽ ആവശ്യം കുറഞ്ഞത് എന്നിവയാണ് വില കുറയാൻ കാരണം. കൂടാതെ ട്രോളിംഗ് നിരോധനം കഴിഞ്ഞതോടെ മീൻ ലഭ്യത വർധിച്ചതും കോഴി വിപണിയെ ബാധിച്ചിട്ടുണ്ട്. കോഴി ഉത്പാദനം വർധിച്ചതും വില കുറയാൻ കാരണമായിട്ടുണ്ട്.  ശ്രാവണ വ്രതം പലരും പിന്തുടരുന്ന ഒരു ആചാരമാണ്. ഈ കാലയളവിൽ മിക്കവരും മാംസാഹാരം ഒഴിവാക്കുന്നത് ഒരു പാരമ്പര്യമായി കണക്കാക്കപ്പെടുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ് നാട്, കർണാടക എന്നിവിടങ്ങളിലും ശ്രാവണ മാസത്തിന് വലിയ പ്രധാന്യമുള്ളതിനാൽ കോഴിയുടെ ആവശ്യകത കുറഞ്ഞിട്ടുണ്ട്. ഇതിന്റെ സ്വാധീനം കേരളത്തിലെ വിപണികളിലും പ്രകടമാണ്.   വില ഈ നിലയിൽ തുടരുമെന്നാണ് ചെറുകിട വ്യാപാരികളുടെ കണക്കുകൂട്ടൽ. ഓണത്തിന് മുമ്പെ തന്നെ വില വീണ്ടും ഉയര്‍ന്ന് ഇരുന്നൂറിന്‍റെ മുകളിലേക്ക് തന്നെ എത്തിയേക്കും എന്ന് പ്രതീക്ഷിക്കുന്നവരും ഉണ്ട്. ഇന്നലെ കോഴിക്കടകള്‍ക്ക് മുമ്പില്‍ വലിയ വരി രൂപപ്പെട്ടിരുന്നു.ഇന്നും ഇതിന് മാറ്റമില്ല.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം