ചെമ്പം തൊട്ടി : ചെമ്പം തൊട്ടിയിലെയും പരിസര പ്രദേശങ്ങളിലേയും നൂറ് കണക്കിന് കുടുംബങ്ങൾക്ക് ഭീഷണിയായ ശ്രീകണ്ഠപുരം മുനിസ്സിപ്പാലിറ്റിയിലെ ഞണ്ണമലയിൽ പ്രവർത്തിക്കുന്ന ക്വാറിയിലേക്ക് ആഗസ്റ്റ് 11 ഞായറാഴ്ച 2 മണിക്ക് സ്ത്രീകളടക്കം ആയിരകണക്കിന് ചെമ്പം തൊട്ടി നിവാസികൾ മാർച്ച് ചെയ്യുന്നു.
ചെമ്പം തൊട്ടി സെൻ്റ് ജോർജ് ഫൊറോന വികാരി മുഖ്യ രക്ഷാധികാരിയും മുനിസ്സിപ്പൽ കൗൺസിലർമാർ രക്ഷാധികാരിമാരായും വിവിധ സംഘടനാ നേതാക്കൾ ഭാരവാഹികളായും രുപീകരിച്ച ക്വാറി വിരുദ്ധ ജനകീയ സമിതി മാർച്ചിന് നേതൃത്വം നൽകും. മുനിസ്സിപ്പാലിറ്റി മുതൽ മുഖ്യമന്ത്രി വരെ ആയിരകണക്കിന് ജനങ്ങൾക്ക് ഭീഷണിയായ ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിവേദനം നൽകും. നടപടിയുണ്ടായില്ലങ്കിൽ ആയിരങ്ങൾ പങ്കെടുക്കുന്ന ശക്തമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ജനകീയ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009