കണ്ണൂർ ∙ ജില്ലയിലെ ഡെങ്കിപ്പനി കേസുകളിൽ മുൻ വർഷങ്ങളെക്കാൾ പത്തിരട്ടി വർധനയെന്നു കണക്കുകൾ. ഈ വർഷം ഓഗസ്റ്റ് 2 വരെ റിപ്പോർട്ട് ചെയ്തത് 3,200 കേസുകളാണ്.
ഈ വർഷം ജൂൺ വരെ ഇത് 2200 കേസുകളായിരുന്നു. അതേസമയം, 2022, 2023 വർഷങ്ങളിൽ ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ കേസുകളുടെ എണ്ണം 300ൽ താഴെ മാത്രമായിരുന്നു. ജില്ലയിൽ ഈ വർഷവും ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണവും കൊതുകിന്റെ ഉറവിടനശീകരണവും നടത്തിയിരുന്നു. തോട്ടങ്ങളും തീരദേശങ്ങളും കേന്ദ്രീകരിച്ച് പ്രത്യേക ശുചീകരണ ക്യാംപെയ്നും നടത്തിയിരുന്നു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പരിസരങ്ങൾ വൃത്തിയാക്കാനും നിർദേശം നൽകിയിരുന്നു. എന്നിട്ടും ഡെങ്കി കേസുകൾ വർധിച്ചു.ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ ചെറിയ വെള്ളക്കെട്ടുകളിലാണു മുട്ടയിട്ടു പെരുകുക. ചിരട്ട, മുട്ടത്തോട്, വിറകുകൾ മൂടിവയ്ക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, അലക്ഷ്യമായി വലിച്ചെറിയുന്ന കുപ്പികൾ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. മണിപ്ലാന്റ് ഉൾപ്പെടെയുള്ള ഇൻഡോർ ചെടികളുടെയും ഫ്രിജിന്റെ ട്രേയുടെയും കാര്യത്തിലും ശ്രദ്ധ വേണം. ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണം. കൊതുകുകടി ഒഴിവാക്കുകയാണു പ്രതിരോധ മാർഗങ്ങളിൽ പ്രധാനപ്പെട്ടത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009