ശ്രീകണ്ഠപുരം : നഗര സഭപരിധിയിലെ ക്വാറികൾ സംബന്ധിച്ച് പ്രദേശ വാസികളിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ദുരന്ത നിവാരണ കാഴ്ചപ്പാടിൽ, അപകടങ്ങൾ ഒഴിവാക്കാൻ നടപടികൾ വേണ്ടുന്ന ഒന്നു രണ്ട് ക്വാറികൾ ഉണ്ടെന്നും, മതിയായ നടപടിക്രമങ്ങൾ സ്വീകരിച്ചു വരുന്നുണ്ടെന്നും ശ്രീകണ്ഠപുരം നഗരസഭാ സെക്രട്ടറി അറിയിച്ചു
ശ്രീകണ്ഠപുരം നഗരസഭാ സെക്രട്ടറി അറിയിപ്പ് : നഗര സഭയിലെ ക്വാറികൾ സംബന്ധിച്ച് പ്രദേശ വാസികളിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഈ വർഷം മഴക്കാലം തുടങ്ങുന്നതിനു മുമ്പേ തന്നെ നഗരസഭയുടെ ഉദ്യോഗസ്ഥർ ക്വാറികൾ സന്ദർശിച്ച് വിവരശേഖരണം നടത്തിയിരുന്നു. വില്ലേജ് ഓഫീസറും എല്ലാ ക്വാറികളും പരിശോധിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയിരുന്നു. മഴ തുടങ്ങിയതിനു ശേഷം ഒന്നു രണ്ടു ക്വാറികളിൽ വെള്ളം കെട്ടി നിൽക്കുന്നതായി അന്വേഷണത്തിൽ അറിഞ്ഞതിനാൽ ഇത് സംബന്ധിച്ച് വീണ്ടും പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കി. ഞണ്ണമല എന്ന സ്ഥലത്തെ ക്വാറി സംബന്ധിച്ച് തഹസിൽദാർക്ക് റിപ്പാർട്ട് ചെയ്തു. ഇന്നലെ (05/08/2024) വീണ്ടും നഗരസഭ ഉദ്യോഗസ്ഥർ ക്വാറികളിൽ പരിശോധന നടത്തി. ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും, ഉടൻ അപകടം വരുത്തുന്ന തരത്തിൽ ക്വാറികൾ ഒന്നും ഈ പ്രദേശത്തില്ലെന്നും എന്നാൽ ദുരന്ത നിവാരണ കാഴ്ചപ്പാടിൽ, അപകടങ്ങൾ ഒഴിവാക്കാൻ നടപടികൾ വേണ്ടുന്ന ഒന്നു രണ്ട് ക്വാറികൾ ഉണ്ടെന്നും പ്രാഥമിക പരിശോധനയിൽ കാണുന്നു. ഇതിൽ ആവശ്യമായ നിർദ്ദേശങ്ങൾക്കായി മൈനിംഗ് & ജിയോളജി തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുമായി നഗരസഭ ബന്ധപ്പെടുന്നുണ്ട്. ജനങ്ങളിൽ ഭീതി പരത്തുന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങൾ നടത്തരുതെന്ന് അഭ്യർത്ഥിക്കുന്നു: ശ്രീകണ്ഠപുരം നഗരസഭാ സെക്രട്ടറി
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009