തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര ശസ്ത്രക്രിയ പിഴവ്. നെടുമങ്ങാട് വാടകയ്ക്ക് താമസിക്കുന്ന നെയ്യാറ്റിൻകര സ്വദേശിയായ ഷിനുവിന്റെ (38)മുതുകിൽ ശസ്ത്രക്രിയക്ക് ശേഷം കൈയുറ തുന്നിച്ചേർത്തു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. അസഹനീയമായ വേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം ഭാര്യ കെട്ടഴിച്ചു നോക്കുമ്പോഴാണ് ഗ്ലൗസ് തുന്നിചേർത്ത നിലയിൽ നിലയിൽ കാണുന്നത്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒന്നും ചെയ്യാനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.ഷിനുവിനെ ഇന്ന് ജനറൽ ആശുപത്രിയിൽ എത്തിക്കുമെന്ന് ഭാര്യ അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ലെന്നും ഇതോടെ കെട്ട് തുറന്നു പരിശോധിച്ചപ്പോഴാണ് ഗ്ലൗസ് കണ്ടതെന്നും ഷിനു മാധ്യമങ്ങളോട് പറഞ്ഞു. ജനറൽ ഹോസ്പിറ്റലിലെ പ്രധാനപ്പെട്ട ഡോക്ടർ ആണ് ശസ്ത്രക്രിയ ചെയ്തത്. പൊലീസിനും ആരോഗ്യവകുപ്പിനും പരാതി കൊടുക്കുമെന്നും ഷിനു പ്രതികരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009