ശ്രീകണ്ഠാപുരം വാർത്തകൾ

ഉളിക്കൽ പഞ്ചായത്തിൽ ലൈസൻസില്ലാതെ ക്വാറി പ്രവർത്തിച്ചത് രണ്ടര വർഷം; ദുരൂഹം

കോളിത്തട്ടിലെ വിവാദ ക്വാറിയാണു ലൈസൻസ് ഇല്ലാതെ രണ്ടര വർഷം പ്രവർത്തിച്ചതായി ആരോപണം ഉയർന്നത്. 2022 മാർച്ച് 30നു ലൈസൻസ് കാലാവധി കഴിഞ്ഞ ക്വാറി 2024 ജൂലൈ വരെ പ്രവർത്തിക്കുകയായിരുന്നു.

പരസ്യം

ഉളിക്കൽ∙ ലൈസൻസില്ലാതെ രണ്ടര വർഷം കരിങ്കൽ ക്വാറി പ്രവർത്തിച്ചിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണം. ഉളിക്കൽ പഞ്ചായത്തിലെ 5 കരിങ്കൽ ക്വാറികളിൽ ലൈസൻസുള്ളത് ഒന്നിനു മാത്രമാണ്. ബാക്കിയുള്ള 4 ക്വാറികളിൽ 3 എണ്ണം പ്രവർത്തിക്കുന്നില്ല. കോളിത്തട്ടിലെ വിവാദ ക്വാറിയാണു ലൈസൻസ് ഇല്ലാതെ രണ്ടര വർഷം പ്രവർത്തിച്ചതായി ആരോപണം ഉയർന്നത്. 2022 മാർച്ച് 30നു ലൈസൻസ് കാലാവധി കഴിഞ്ഞ ക്വാറി 2024 ജൂലൈ വരെ പ്രവർത്തിക്കുകയായിരുന്നു. രണ്ടര വർഷം കൊണ്ട് ആയിരക്കണക്കിനു ലോഡ് കരിങ്കല്ല് കയറ്റിപ്പോയിട്ടും ജിയോളജി, പരിസ്ഥിതി, പൊലീസ്, റവന്യു, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി നടപടിയെടുക്കേണ്ടവർ അറിഞ്ഞില്ലെന്നതു ദുരൂഹത ഉയർത്തുന്നു. കോടികളുടെ നഷ്ടമാണ് ലൈസൻസ് ഫീ ഇനത്തിലും മറ്റും സർക്കാരിനുണ്ടായത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നാണ് ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം നോട്ടിസ് നൽകിയത്. ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ തടാകം കണക്കെ വെള്ളം കെട്ടിക്കിടക്കുന്നത് അപകടഭീഷണിയാകുന്നുണ്ട്. 800ൽ അധികം വീട്ടുകാരാണു ക്വാറികളുടെ താഴ്‌വാരത്തുള്ളത്. രണ്ട് വർഷം മുൻപ് എതിർവശത്ത് ഉരുൾപൊട്ടി അറബിക്കുളം കോഴിപ്പുറം ഭാഗത്ത് വൻനാശം സംഭവിച്ചിരുന്നു. ക്വാറികളുടെ പ്രവർത്തനം നിലച്ചെങ്കിലും പ്രദേശവാസികൾ ഇപ്പോഴും അപകടഭീതിയിലാണ്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം