ശ്രീകണ്ഠാപുരം വാർത്തകൾ

വയനാട് ദുരന്തത്തിന് കാരണം ക്വാറികൾ, അനധികൃത നിർമാണം നിയന്ത്രിക്കുന്നില്ല: മാധവ് ഗാഡ്ഗില്‍

Madhav Gadgil

പുണെ∙ പരിസ്ഥിതിയെ മറന്നുള്ള നിർമാണത്തിന് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. ക്വാറികളുടെ പ്രവർത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ട്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങൾ മണ്ണിൽ ആഘാതമേൽപ്പിച്ചു.

പരസ്യം

പ്രദേശത്തെ അനധികൃത റിസോർട്ടുകളും നിർമാണങ്ങളും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ ഇപ്പോഴും അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ഇപ്പോൾ ചർച്ചയാകുന്നെങ്കിൽ സന്തോഷമുണ്ടെന്നും മാധവ് ഗാഡ്ഗിൽ മനോരമ ന്യൂസിനോട് പ്രതികരിച്ചു. ഇനിയൊരു ദുരന്തമുണ്ടായാൽ ചൂരൽമല ടൗൺ അവശേഷിക്കില്ലെന്ന് ഗാഡ്ഗിൽ മുന്നറിയിപ്പു നൽകിയത് 2019ൽ. 5 വർഷം മുൻപ് 2019 ഓഗസ്റ്റ് 8ന് പുത്തുമലയിൽ ഉരുൾപൊട്ടിയ അവസരത്തിലാണ് അദ്ദേഹം വയനാട്ടിലെത്തിയത്. പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻദുരന്തമാണെന്നും അതിനു നാലോ അഞ്ചോ വർഷം മതിയാകുമെന്നും ഗാഡ്ഗിൽ മുന്നറിയിപ്പു നൽകിയിരുന്നു. പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠിച്ച സർക്കാർ സമിതിയുടെ അധ്യക്ഷനായിരുന്നു ഗാഡ്ഗിൽ.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm