ശ്രീകണ്ഠാപുരം വാർത്തകൾ

വയനാടിന് ആശ്വാസമായി എന്തൊക്കെ കിട്ടി? ഇനി എന്തൊക്കെ വേണം? ഇവിടെ എല്ലാം ‘ഫെയർ’ ആണ്!

Faircode Infotech Wayanad Landslide 0308

കൽപറ്റ ∙ വയനാടിനെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തമുണ്ടായതിനു പിന്നാലെ ദുഃഖവാർത്തകൾക്കൊപ്പം സഹായങ്ങളും അവിടേക്ക് ഒഴുകിയെത്തുന്നുണ്ട്. സംസ്ഥാനത്തെ വിവിധ കലക്ഷൻ സെന്ററുകളിൽനിന്ന് വലിയതോതിലാണ് കൽപറ്റയിലെ ക്യാംപുകളിലേക്ക് സഹായങ്ങളെത്തുന്നത്.

പരസ്യം

ജൂലൈ 30ന് ദുരന്തമുണ്ടായതു മുതൽ വയനാട്ടിലെ ക്യാംപിൽ സോഫ്റ്റ്‌വെയർ സഹായം നൽകി ദുരിതാശ്വാസ സഹായങ്ങളുടെ സുതാര്യത ഉറപ്പുവരുത്തുന്നത് കൊച്ചി ആസ്ഥാനമായ ഫെയർകോഡ് ഇൻഫോടെക് എന്ന ഐടി സ്ഥാപനവും അതിലെ ഒരു കൂട്ടം ചെറുപ്പക്കാരുമാണ്. ദുരന്തവാർത്ത അറിഞ്ഞതോടെ കലക്ടറേറ്റിനെ നേരിട്ട് സമീപിച്ച് അവർ ആ ഉദ്യമം ഏറ്റെടുക്കുകയായിരുന്നു. വയനാട്ടിലെ ക്യാംപിലേക്ക് ലഭിക്കുന്ന സഹായങ്ങളുടെ സുതാര്യത ഉറപ്പുവരുത്താനും ക്യാംപിലേക്ക് ലഭിച്ചതും ഇനി ആവശ്യമുള്ളതുമായ വസ്തുക്കൾ ഏതെന്നറിയാനും ഉദ്യോഗസ്ഥർക്ക് ആസൂത്രണം എളുപ്പമാക്കാനുമായി എന്റർപ്രൈസസ് റിസോഴ്സ് പ്ലാനിങ് (ഇആർപി) സംവിധാനത്തിലൂടെ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട് ഫെയർകോ‍ഡ് ഇൻഫോടെക്. ഫെയർകോഡിന്റെ 4 ജീവനക്കാരാണ് കൽപറ്റയിലെ കലക്ഷൻ സെന്ററിൽ മുഴുവൻ സമയവും ഇരുന്ന് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. https://inventory.wyd.faircode.co/stock_inventory, https://inventory.wyd.faircode.co എന്നീ യുആർഎലുകളിൽ ഇതുവരെ ക്യാംപുകളിലേക്ക് ലഭിച്ച മുഴുവൻ സാധനങ്ങളുടെയും സ്റ്റോക്ക് റിപ്പോർട്ട്, അത്യാവശ്യമായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ്, സ്റ്റോക്ക് കുറവുള്ള സാധനങ്ങളുടെ ലിസ്റ്റ്, സ്റ്റോക്ക് കൂടുതലുള്ള (ആവശ്യമില്ല എന്നല്ല) സാധനങ്ങളുടെ ലിസ്റ്റ് എന്നിവ ലഭിക്കും. ഇതനുസരിച്ച് ക്യാംപുകളിലേക്ക് വേണ്ട സാധനങ്ങൾ നൽകാം. സംസ്ഥാനത്തെ എല്ലാ കലക്ഷൻ സെന്ററുകളിൽനിന്നുമുള്ള സഹായങ്ങൾ വയനാട് കലക്ടറുടെ ഔദ്യോഗിക കലക്ഷൻ സെന്ററായ കൽപറ്റയിലെ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിലാണ്. ഇവിടെവച്ചാണ് ഫെയർകോഡും പ്രവർത്തിക്കുന്നത്. കൽപറ്റയിലെ കലക്ഷൻ സെന്ററിൽ എത്തുന്ന സാധനങ്ങൾ റവന്യൂ ഉദ്യോഗസ്ഥർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം ഇൻവെന്ററിയിൽ ഉൾപ്പെടുത്തുകയാണ് ആദ്യം ചെയ്യുന്നത്. അതിനു ശേഷം ഓരോ ക്യാംപുകളിലും ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ആ ക്യാംപിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ കലക്ഷൻ സെന്ററിൽ അറിയിക്കും. അത് അനുസരിച്ച് കലക്ഷൻ സെന്ററിൽ നിന്നും ക്യാംപിൽ ആവശ്യപ്പെട്ട സാധനങ്ങൾ എത്തിച്ചുകൊടുക്കും, അല്ലെങ്കിൽ അവർ കല്പറ്റയിലെത്തി ആവശ്യമുള്ള സാധനങ്ങൾ എടുക്കും. റവന്യൂ ഉദ്യോഗസ്ഥരുെട മേൽനോട്ടത്തിലാണ് പ്രവർത്തനം. പൊതുജനങ്ങൾക്കും മേൽപ്പറഞ്ഞ യുആർഎലിൽനിന്ന് ക്യാംപിലെ തൽസ്ഥിതി വിവരങ്ങൾ ലഭിക്കുമെന്നും ഫെയർകോഡ് ഇൻഫോടെക് ‍ഡയറക്ടർ രജിത് രാമചന്ദ്രൻ പറഞ്ഞു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm