ശ്രീകണ്ഠാപുരം വാർത്തകൾ

ദുരന്തഭൂമിയിൽ മോഹൻലാൽ, മുണ്ടക്കൈയിലെത്തി; മേപ്പാടിയിൽ സൈനികരുമായി ചർച്ച

Mohanlal Wayanad Landslide 030801

മേപ്പാടി∙ ഉരുൾപൊട്ടല്‍ നാശം വിതച്ച വയനാട്ടിൽ ആശ്വാസം പകരാനായി നടൻ മോഹൻലാൽ. സൈന്യത്തിൽ ലഫ്റ്റനന്റ് കേണൽ കൂടിയായ അദ്ദേഹം, ജോലിയുെട ഭാഗമായിക്കൂടിയാണ് ദുരന്തമേഖലകൾ സന്ദർശിക്കുന്നത്.

പരസ്യം

ശനിയാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന് റോഡുമാർഗം വയനാട്ടിലെത്തിയ മോഹൻലാൽ, ആദ്യം മേപ്പാടിയിലെ സൈന്യത്തിന്റെ ബേസ് ക്യാംപിലാണെത്തിയത്. സൈനികോദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം അദ്ദേഹം ഉരുൾപൊട്ടിയ മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളിലേക്ക് തിരിച്ചു. മുണ്ടക്കൈയിൽ അൽപസമയം വാഹനം നിർത്തി ഉരുൾപൊട്ടൽ നാശംവിതച്ച മേഖലകൾ അദ്ദേഹം കാൽനടയായി സന്ദർശിച്ചു. സംവിധായകൻ മേജർ രവിയും മോഹൻലാലിനൊപ്പമുണ്ട്. ഏതാണ്ട് പത്തു മിനിറ്റോളം അദ്ദേഹം മുണ്ടക്കൈയിൽ ചെലവഴിച്ചു. മുണ്ടക്കൈയിൽനിന്ന് പുഞ്ചിരിമട്ടത്തേക്കാണ് മോഹൻലാൽ പോയത്. മോഹൻലാൽ ലെഫ്റ്റനന്റ് കേണലായിട്ടുള്ള 122 ഇൻഫെന്ററി ബറ്റാലിയനാണ് വയനാട് രക്ഷാപ്രവർത്തനത്തിന്റെ മുൻനിരയിലുള്ളത്. തന്റെ സംഘത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള കുറിപ്പും കഴിഞ്ഞദിവസം അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചിരുന്നു.

Mohanlal Wayanad Landslide 030802
പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm