ശ്രീകണ്ഠാപുരം വാർത്തകൾ

മലയോരത്ത് വാഴത്തോട്ടങ്ങളിൽ വില്ലനായി ഇലതീനിപ്പുഴുക്കൾ

Puzhu

ശ്രീകണ്ഠപുരം: മലയോര മേഖലയിലെ വാഴത്തോട്ടങ്ങളിൽ ഇലതീനിപ്പുഴുക്കൾ വില്ലനായി മാറിയതോടെ കർഷകർ ദുരിതത്തിലായി. ശ്രീകണ്ഠപുരം മലയോര മേഖലകളിൽ പല കൃഷിയിടങ്ങളും ഇതിനകം തന്നെ ഇലതീനിപ്പുഴുക്കൾ കീഴടക്കി കഴിഞ്ഞു.ഏതാനും പുഴുക്കൾ ചേർന്നാൽ ഒരു വാഴയില മണിക്കൂറിനുള്ളിൽ തിന്നും ചുരുട്ടിയും നശിപ്പിക്കും.

പരസ്യം

ഇലകൾ അപ്പാടെ പുഴുക്കൾ തിന്നു നശിപ്പിക്കുന്നതുമൂലം വാഴക്കുലയുടെ വലുപ്പം കുറയും.   വാഴകളുടെ ഇലകൾ ചുരുട്ടി പുഴുക്കൾ അതിനുള്ളിൽ കഴിയുന്നതിനാൽ കീടനാശിനി പ്രയോഗിച്ചാലും വേണ്ടത്ര ഗുണം ലഭിക്കുന്നില്ലെന്നാണു കർഷകർ പറയുന്നത്. ഏത്തവാഴയ്ക്ക് പുറമേ ഞാലിപ്പൂവൻ, പാളയംകോടൻ, പൂവൻ തുടങ്ങിയ നാടൻ ഇനങ്ങളിൽപെട്ട വാഴകളുടെ ഇലകളും പുഴുക്കളുടെ ആക്രമണത്തിൽ നശിക്കുന്നു.തേങ്ങ, അടയ്ക്ക തുടങ്ങിയ വിളകളുടെ വില കുത്തനെ ഇടിഞ്ഞതിനെ തുടർന്നു ഒട്ടേറെ കർഷകരാണു വാഴക്കൃഷിയിലേക്ക് മാറിയത്. ഓണം സീസൺ ആരംഭിക്കുന്നതോടെ വാഴക്കുലകൾക്ക് ആവശ്യക്കാർ ഏറുകയും ഇതോടെ വില വർധിക്കുകയും ചെയ്യും. ഇതിനു പുറമേ വാഴയില മുറിച്ചുവിറ്റ് ഉപജീവനം നടത്തുന്ന ഒട്ടേറെ പേർ മലയോരത്തുണ്ട്. ഇലതീനിപ്പുഴുക്കൾ ഇവർക്കും തിരിച്ചടിയായി മാറി.കൃഷിയിടങ്ങളിൽ പുഴുക്കളെ തിന്നുന്ന പക്ഷികൾ കുറഞ്ഞതും പുഴുക്കളുടെ എണ്ണം പെരുകാൻ കാരണമായതായി കർഷകർ പറയുന്നു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം