കൊളച്ചേരി :- കൊളച്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ ബാങ്ക് മെമ്പർമാരുടെ മക്കൾക്ക് കേഷ് അവാർഡ് വിതരണവും പുരസ്കാര വിതരണ ചടങ്ങും ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്നു.
കണ്ണൂർ റൂറൽ SP ഹേമലത IPS ഉദ്ഘാടനം ചെയ്തു. അഡ്വ :അബ്ദുൾഖരീം ചേലേരി പുരസ്കാരവും ക്യാഷ് അവാർഡും വിതരണം ചെയ്തു. ബേങ്ക് പ്രസിഡണ്ട് കെ.എം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ്, അഡ്വ : കെ.സി ഗണേശൻ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. ‘മയക്കുമരുന്നിന്റെ സാമൂഹ്യ വിപത്ത് ‘ എന്ന വിഷയത്തെ ആസ്പദമാക്കി റിട്ടേർഡ് എക്സൈസ് സബ് ഇൻസ്പെക്ടർ എ.പി രാജീവൻ ക്ലാസെടുത്തു. സെക്രട്ടറി എം.സി സന്തോഷ് കുമാർ സ്വാഗതവും ബേങ്ക് വൈസ് പ്രസിഡണ്ട് കെ.അഹമ്മദ് നന്ദിയും പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാരം നേടിയ ഡോക്ടർ ആർ.ശ്യാംകൃഷ്ണൻ, ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ ഇർഫാന ഇല്യാസ് , എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സഹല ശാദുലി, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ട് ഇനങ്ങളിൽ എ ഗ്രേഡ് നേടിവിജയിച്ച അദ്രിനാഥ്.കെ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009