ചെറുപുഴ∙ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു യുവതിക്ക് പരുക്കേറ്റു; ഭർത്താവും മകനും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മീന്തുള്ളിയിലെ കൊച്ചുകരിയിൽ ശോഭിതയ്ക്കാണ് (30)പരുക്കേറ്റത്.ഇവരുടെ ഭർത്താവ് അഭിലാഷ് (36),മകൻ ആദിദേവ് (3) എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു
.ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണു സംഭവം. അഭിലാഷിന്റെ മാതാവ് കൊച്ചുകരിയിൽ ഓമനയുടെ വീടിനു മുകളിലേക്കാണു കൂറ്റൻ പ്ലാവും കമുകും കടപുഴകി വീണത്. വീടിന്റെ ഷീറ്റിട്ട ഭാഗം പൂർണമായും തകർന്നു മുറിയിൽ വീണതിനെ തുടർന്നാണു ശോഭിതയ്ക്ക് പരുക്കേറ്റത്.യുവതിയുടെ തലയ്ക്കാണു പരുക്ക്. പരുക്കേറ്റ ശോഭിതയെ ഉടൻ തന്നെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചുചികിത്സ നൽകി. മരം വീണതിനെ തുടർന്നു കിടപ്പുമുറി പൂർണമായും തകർന്ന നിലയിലാണ്. അപകട സമയം ഓമനയും അഭിലാഷിന്റെ മൂത്ത മകൻ ദേവദേവും അടുത്ത മുറിയിലായിരുന്നു. വീടിനു മുകളിൽ വീണ മരങ്ങൾ നാട്ടുകാരുടെ നേതൃത്വത്തിൽ മുറിച്ചു മാറ്റി.പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടറും പുളിങ്ങോം വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. മുതുവം പാടിയിലെ ചേലക്കാവിൽ രാധയുടെ വീടിനു മുകളിലും കഴിഞ്ഞ ദിവസം രാത്രി മരം ഒടിഞ്ഞു വീണു നാശനഷ്ടമുണ്ടായി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009