ശ്രീകണ്ഠപുരം: കഴിഞ്ഞ ഒരാഴ്ചയായി ആഞ്ഞുവീശിയ കാറ്റിലും കനത്ത മഴയിലും കെ.എസ്.ഇ.ബിക്ക് വൻനഷ്ടം. ജില്ലയിൽ രണ്ട് വൈദ്യുതി സർക്കിളുകളാണുള്ളത്. ഇതിൽ ശ്രീകണ്ഠപുരം സർക്കിളിനു കീഴിലാണ് കൂടുതൽ നഷ്ടമുണ്ടായിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.
ശ്രീകണ്ഠപുരം സർക്കിളിനു കീഴിൽ വരുന്ന ഇരിട്ടി, പയ്യന്നൂർ ഡിവിഷനുകളിലാണ് കാറ്റിൽ വലിയ നാശം ഉണ്ടായത്. കരിവെള്ളൂർ മുതൽ കേളകംവരെ ഉൾപ്പെടുന്ന 30 സെക്ഷൻ ഓഫിസുകളാണ് ശ്രീകണ്ഠപുരം സർക്കിൾ പരിധിയിൽ ഉൾപ്പെടുക. പയ്യന്നൂർ ഡിവിഷനിൽ 13ഉം ഇരിട്ടി ഡിവിഷനിൽ 17ഉം സെക്ഷനുകളാണുള്ളത്. നിലവിലെ കണക്കുകൾ പ്രകാരം കാലവർഷം ആരംഭിച്ചതിനുശേഷം ഇവിടെ മാത്രം 351 ഹൈ ടെൻഷൻ തൂണുകളും 2248 ലോ ടെൻഷൻ തൂണുകളും തകർന്നു. മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടർന്ന് ഹൈ ടെൻഷൻ വൈദ്യുതി കമ്പികൾ 192 സ്ഥലങ്ങളിലും ലോടെൻഷൻ കമ്പികൾ 6954 സ്ഥലങ്ങളിലും പൊട്ടിവീണു. ലഭ്യമായ കണക്കുകൾ പ്രകാരം വിതരണ മേഖലയിൽ ഏകദേശം 18.43 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലെ കാറ്റിൽ മാത്രം ശ്രീകണ്ഠപുരം സർക്കിളിനു കീഴിലുള്ള എല്ലാ സെക്ഷനുകളിലും വൻനാശമുണ്ടായി. മേഖലയിലെ 1200 വിതരണ ട്രാൻസ്ഫോർമറുകളുടെ കീഴിൽ മൂന്നു ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടിരുന്നു. ജീവനക്കാർ അധിക സമയം ജോലി ചെയ്തും അവധികൾ ഒഴിവാക്കിയുമാണ് ഏറെ പണിപ്പെട്ട് വൈദ്യുതി തടസ്സം ഏറെയും പരിഹരിച്ചുവരുന്നത്. ഇനിയും 15,000ലധികം ഉപഭോക്താക്കൾക്ക് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുണ്ട്. പണി പൂർത്തിയായി വരുമ്പോഴേക്കും വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന തീവ്രമായ കാറ്റ് വീണ്ടും വൈദ്യുതി വിതരണ മേഖലയാകെ തകരാറിലാക്കുന്ന സ്ഥിതിയാണ്. മുടങ്ങിയ വൈദ്യുതി പൂർണമായി പുനഃസ്ഥാപിക്കാൻ രണ്ടുദിവസംകൂടി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. എല്ലായിടത്തും ഒരുപോലെ നാശനഷ്ടങ്ങൾ സംഭവിച്ചതിനാലാണ് വൈദ്യതി പുനഃസ്ഥാപന പ്രവർത്തങ്ങളെ ദുരിതത്തിലാക്കുന്നത്. അതാതിടങ്ങളിൽ ലഭ്യമായ ജീവനക്കാരെയും കരാർ തൊഴിലാളിലാളെയും മുഴുവനായും ഉപയോഗപ്പെടുത്തിയാണ് രാപ്പകൽ ഭേദമന്യേ പണി നടത്തുന്നത്. വൈദ്യുതി തകരാർ അറിയിക്കാൻ ഒട്ടനവധി പേർ ഒരേസമയം വിളിക്കാൻ ശ്രമിക്കുന്നതിനാൽ സെക്ഷൻ ഓഫിസുകളിലെ ഫോൺ തിരക്ക് ആവുന്നതിനാൽ വിവരങ്ങൾ അറിയാൻ താമസം നേരിടുന്നുണ്ട്. ലൈനുകൾ പൊട്ടി അപകടസാധ്യത ഉണ്ടായാൽ ഉടൻ വിവരങ്ങൾ 9496010101 എന്ന ഹോട്ട് ലൈൻ നമ്പറിലേക്ക് അറിയിക്കണം. പ്രതികൂല കാലാവസ്ഥയാണ് വൈദ്യുതി തടസ്സത്തിനും സേവനങ്ങൾക്കുള്ള കാലതാമസത്തിനും കാരണമായതെന്നും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങളുമായി ജീവനക്കാരോട് സഹകരിക്കണമെന്നും ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.എൻ. അശോക് അറിയിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009