ഇരിക്കൂർ∙ മലയോരത്ത് പനി ഉൾപ്പെടെ പകർച്ച വ്യാധികൾ പടരുമ്പോഴും മാലിന്യം നിറഞ്ഞ് പാതയോരങ്ങൾ. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാത, ഇരിക്കൂർ-ബ്ലാത്തൂർ, ഇരിക്കൂർ-ചാലോട്, ബ്ലാത്തൂർ-പെരുവളത്തുപറമ്പ്, തട്ടുപറമ്പ്-ആലത്തൊടി റോഡുകളിലെല്ലാം മാലിന്യം നിറഞ്ഞു കിടക്കുകയാണ്.
സംസ്ഥാന പാതയിൽ സ്വാമിമൊട്ടയിലും ചാലോട് റോഡിൽ ചൊക്രാൻ വളവിലും മാലിന്യമുണ്ട്. സംസ്ഥാന പാതയിൽ നിന്ന് തുടങ്ങുന്ന തട്ടുപറമ്പ്-ആലത്തൊടി റോഡരികിൽ മാലിന്യം കുന്നുകൂടിയ നിലയിലാണ്. അറവ് മാലിന്യങ്ങളും പച്ചക്കറി മാലിന്യങ്ങളുമാണ് ഇവിടെ പതിവായി തള്ളുന്നത്. കൊതുക് ശല്യം കാരണം ഇതുവഴി നടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. ബ്ലാത്തൂർ-പെരുവളത്ത്പറമ്പ് റോഡിൽ ഉരുളിക്കുണ്ട് മുതൽ ചോലക്കരി വരെ 2 കിലോമീറ്ററിലേറെ ദൂരം വിജനമായ പ്രദേശമായതിനാൽ രാത്രി വാഹനങ്ങളിൽ കൊണ്ടുവന്നാണ് മാലിന്യം തള്ളുന്നത്.നേരത്തെ രാത്രി കാലങ്ങളിൽ മിക്ക പ്രദേശങ്ങളിലേക്കും പൊലീസ് പട്രോളിങ് നടത്തിയിരുന്നെങ്കിലും മഴ തുടങ്ങിയതോടെ പരിശോധന കുറഞ്ഞതും മാലിന്യം തള്ളുന്നത് വർധിക്കാൻ കാരണമായി. ദിനം പ്രതി നൂറുകണക്കിനാളുകളാണ് മലയോരത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പനി, വയറിളക്കം, ഛർദി തുടങ്ങിവയ്ക്ക് ചികിത്സ തേടുന്നത്. ഇരിക്കൂർ താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞദിവസം 279 പേർ ചികിത്സ തേടി. പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിൽ മാലിന്യം തള്ളുന്നത് തടയാൻ ബന്ധപ്പെട്ട പൊലീസ്, പഞ്ചായത്ത് അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും കാടുവെട്ടിത്തെളിച്ച് മാലിന്യം നീക്കം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009