പൊതുവാച്ചേരി :- ശക്തമായ മഴയിൽ അഞ്ചരക്കണ്ടി പുഴയിലേക്ക് ഒഴുകുന്ന പൊതുവാച്ചേരിയിലെ വലിയ തോട്ടിൽ ആണ് തഫ്സീറ എന്ന യുവതി വീണത്. യുവതി മുങ്ങി ഒലിച്ചുപോകുന്നത് കണ്ടാണ് സ്വന്തം ജീവൻ തൃണവൽഗണിച്ചുകൊണ്ട് മധു വെള്ളത്തിലേക്ക് എടുത്ത് ചാടിയത്.
മധുവും യുവതിയും നൂറ് മീറ്ററോളം ഒഴുകി. ഓടിയെത്തിയ രാമകൃഷ്ണൻ, രാജീവൻ, അഷറഫ്, സജീവൻ എന്നിവർ ചേർന്ന് യുവതിയെ കരയിലേക്ക് വലിച്ചെടുത്തു. മദ്രസ പഠനം കഴിഞ്ഞ് സ്കൂളിലേക്ക് വരുന്ന മകന്റെ ഭക്ഷണവും പുസ്തകവും കൊണ്ടുപോകുകയായിരുന്നു താഫ്സീറ. മധുവിന്റെയും കൂട്ടുകാരുടെയും അവസരോചിതമായ രക്ഷാപ്രവർത്തനം ആണ് യുവതിയുടെ ജീവൻ രക്ഷിച്ചത്. രക്ഷാപ്രവർത്തനം നടത്തിയ മധുവിനും കൂട്ടുകാർക്കും പൊതുവാച്ചേരി വാർഡ് കോൺഗ്രസ്സ് കമ്മിറ്റി സ്വീകരണവും ആദരവും നൽകി. പൊതുവാച്ചേരി ചൂരിയോട്ടുമുക്ക് റേഷൻകടയ്ക്ക് സമീപം നടന്ന സ്വീകരണപരിപാടി ജില്ലകോൺഗ്രസ്സ് ജനറൽ സെക്രട്ടറി എം കെ മോഹനൻ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ്പ്രസിഡണ്ട് ജയറാം പൊതുവാച്ചേരി അധ്യക്ഷത വഹിച്ചു. കെ വി അബ്ദുൾ അസീസ്, ടി അനീഷ് ബാബു, എം സുനിൽകുമാർ, കെ സുധാകരൻ, എ ആർ ജിതേന്ദ്രൻ, പി വി പ്രകാശൻ, എൻ സക്കരിയാമാസ്റ്റർ , ടി എൻ ഗിരീഷ്കുമാർ, എം സി രാജീവൻ, പി ആരിഫ്, പി രാജേഷ്, ശഹീർ വാഴയിൽ തുടങ്ങിയവർ സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009