ശ്രീകണ്ഠാപുരം വാർത്തകൾ

ഡീപ്പ് ലേണിംഗിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്

Latest News 152

കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) ഡീപ്പ് ലേണിംഗിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2024 ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 02 വരെ നീണ്ടുനിൽക്കുന്ന 30 മണിക്കൂർ ദൈർഘ്യമുള്ള പ്രോഗ്രാമാണ് രുപകൽപ്പന ചെയ്തിരിക്കുന്നത്.

പരസ്യം

അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് കോഴ്‌സ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഒരു ദിവസം 2 മണിക്കൂർ എന്ന രീതിയിൽ വൈകുന്നേരം 6 മുതൽ 8 വരെയായിരിക്കും പരിശീലനം നടക്കുക. ഇൻഡസ്ട്രിയിൽ ഫലപ്രദമായി പ്രയോഗിക്കാൻ പ്രാപ്തമായ രീതിയിലാണ് കോഴ്‌സുകളുടെ പാഠ്യക്രമം തയ്യാറാക്കിയിരിക്കുന്നത്. പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഈ കോഴ്‌സിലൂടെ ന്യൂറൽ നെറ്റ് വർക്കുകളെയും അവയുടെ ആർക്കിടെക്ചറുകളെയും കുറിച്ച് സമഗ്രമായ ധാരണ നൽകുകയും, ഇമേജ് ക്ലാസിഫിക്കേഷൻ പോലുള്ള വിവിധ പ്രവർത്തികൾക്കായി ആഴത്തിലുള്ള പഠന മാതൃകകൾ രൂപകൽപ്പന ചെയ്യാൻ പരിശീലിപ്പിക്കുകയും പങ്കെടുക്കുന്നവരെ അതിനായി സജ്ജരാക്കുകയും ചെയ്യും. മറ്റുള്ള ഓൺലൈൻ ക്ലാസ്സുകളിൽ നിന്ന് വ്യത്യസ്തമായി, തത്സമയ വിനിമയത്തിലൂടെയാണ് ക്ലാസ്സുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾ ഉന്നയിക്കുന്ന സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ധ പരിശീലകരുടെ സേവനം എല്ലാ സമയത്തും ലഭ്യമായിരിക്കും. ഐസിഫോസിലെ വിദഗ്ധരായ പരിശീലകരുടെ മേൽനോട്ടത്തിലായിരിക്കും പ്രോജക്ടുകൾ തയ്യാറാക്കി സമർപ്പിക്കേണ്ടത്. പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണന. രജിസ്‌ട്രേഷൻ ഫീ 3,000 രൂപ. ഓഗസ്റ്റ് ഏഴുവരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://icfoss.in/event-details/193 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ രാവിലെ 10 മണി മുതൽ വൈകുന്നരം 5 മണിവരെ +91 7356610110, +91 471 2413012 / 13 / 14, +91 9400225962 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. പി.എൻ.എക്‌സ്. 3035/202

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm