കര്‍ണ്ണാടക: കര്‍ണ്ണാടകയിലെ ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ അര്‍ജുനൊപ്പം മറ്റ് രണ്ടുപേരെ കൂടി കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഉത്തരകന്നഡാ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ.
അര്‍ജുനടക്കം പത്തുപേരെയായിരുന്നു കാണാതായത്. മലയാളിയായ അര്‍ജുന്‍, നായിക് എന്ന് പേരുള്ള സ്ത്രീ, ഇവരെ കൂടാതെ ഡ്രൈവറോ ക്ലീനറോ ആയ മറ്റൊരാള്‍ എന്നിവരെയാണ് കണ്ടെത്താനുള്ളത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായവരില്‍ ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയതായും കളക്ടര്‍ പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മഴയും പ്രതികൂല കാലാവസ്ഥയുമാണ് തിരിച്ചടി. 400 മീറ്റര്‍ ചളി നീക്കം ചെയ്തു. റാഡറും മെറ്റല്‍ ഡിറ്റക്ടറും ഉപയോഗിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ജിപിഎസ് കാണിച്ച സ്ഥലത്തെത്തുമെന്നാണ് എസ്പി നാരായണ പ്രതികരിച്ചു. കര്‍ണാടകാ മന്ത്രി മംഗള്‍ വൈദ്യയും ഉടന്‍ സ്ഥലത്തെത്തും. മണ്ണിടിച്ചില്‍ സാധ്യതയും മഴയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം. ഇവിടുത്തെ അപകടസാഹചര്യം കണക്കിലെടുത്താണ് മാധ്യമപ്രവര്‍ത്തകരെയും മറ്റും തടഞ്ഞിരിക്കുന്നതെന്നും പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ആറ് മണിക്ക് ആരംഭിച്ചു. എന്‍ഡിആര്‍എഫ് സംഘം, നാവികസേന, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്. സാങ്കേതിക സഹായത്തിന് ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാര്‍ എന്ന ഡിവൈസും ഉപയോഗിക്കും. എന്‍ഐടി കര്‍ണാടകയിലെ പ്രൊഫസറാണ് ഇതുമായി എത്തുന്നത്. ഇതുപയോഗിച്ച് ട്രക്ക് മണ്ണിനടിയില്‍ ഉണ്ടോ ഇല്ലയോ എന്ന് കണ്ടെത്താനാകുമെന്നും കളക്ടര്‍ പ്രതികരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009