ശ്രീകണ്ഠപുരം നഗരസഭ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് നഗരസഭയിൽ 19 /7/ 2024 ന് നഗരസഭ കൗൺസിൽ ഹാളിൽ യോഗം ചേർന്നു.
നഗരസഭ തലത്തിൽ ഹെൽപ്പ് ഡെസ്ക് രൂപീകരിക്കാനും അതിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദ്രുത കർമ്മ സേന രൂപീകരിക്കാനും അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടുന്നതിനുള്ള കൺട്രോൾ റൂം നമ്പറുകൾ, വാട്സ്ആപ്പ് നമ്പറുകൾ, ദ്രുത കർമ്മ സേനയിൽ നീന്തൽ വിദഗ്ധർ, മരം മുറിക്കാനും നീക്കം ചെയ്യാനും ഉള്ള ആളുകൾ, ജെസിബി, ഫയർഫോഴ്സ്, പോലീസ്,നഗരസഭ ജീവനക്കാർ,സന്നദ്ധ സേന പ്രവർത്തകർ, എന്നിവരുടെ ഫോൺ നമ്പറുകൾ തുടങ്ങിയവ പ്രസിദ്ധപ്പെടുത്തുവാനും,എല്ലാ വാർഡിലും വാർഡ് തലത്തിൽ അഞ്ചുപേർ അടങ്ങിയ ദ്രുതകർമ്മ സേന രൂപീകരിച്ച്, ആയതിൽ ഉൾപ്പെട്ടവരുടെ ഫോൺ നമ്പറുകൾ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനും ദ്ര്യുത കർമ്മ സേന അംഗങ്ങൾക്ക് ഉപയോഗിക്കുന്നതിന് മെഷീൻ, വുഡ് കട്ടർ, സേഫ്റ്റി ബെൽറ്റ്, സേഫ്റ്റി ജാക്കറ്റ്,തുടങ്ങിയ സാധനങ്ങൾ വാങ്ങി നൽകുന്നതിനും, വാർഡ് തലത്തിൽ അടിയന്തര സാഹചര്യത്തിൽ മാറ്റി പാർപ്പിക്കേണ്ടവർക്ക് ആവശ്യമായ ഷെൽട്ടർ /വീടുകൾ കണ്ടെത്തുന്നതിനും തീരുമാനിച്ചു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, സെക്രട്ടറി സി വി നാരായണൻ, സി സി എം, കെ എസ് ഇ ബി എ ഇ, വില്ലേജ് ഓഫീസർമാർ, ആരോഗ്യവിഭാഗം ജീവനക്കാർ, നഗരസഭയിലെ സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ഫോൺ നമ്പറുകൾ: ചെയർപേഴ്സൺ 9447644806 വൈസ് ചെയർമാൻ 9495675501 സെക്രട്ടറി 9188955308 സി സി എം 9447641706 ജെ സി ബി 9747500908 പോലീസ് 04602230100 ഫയർ & റെസ്ക്യൂ 04602207101 കൂട്ടുമുഖം സി എച്ച് സി 0460226600 താലൂക്ക് ആശുപത്രി 04602203298 നഗര സഭ ഓഫീസ് 04602203298 വില്ലേജ് ഓഫീസർ നിടിയേങ്ങ 9446301199 വില്ലേജ് ഓഫീസർ ശ്രീകണ്ഠപുരം 8547617139 ആംബുലൻസ് 108 (1) 9744176871 (2) 9746678108
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009