കണ്ണൂര്‍: കണ്ണൂരില്‍ പൊലീസുകാരനെതിരെ ബ്ലാക്ക് മെയിലിങ് പരാതി. കണ്ണൂര്‍ കോട്ടയില്‍ സുരക്ഷ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി.
കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ചിത്രങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ടെന്നാണ് പരാതി. മുഴുപ്പിലങ്ങാട് സ്വദേശിയായ പൊലീസുകാരൻ പ്രവീഷിനെതിരെയാണ് പരാതി. ഇതുസംബന്ധിച്ച് കണ്ണൂര്‍, കൊല്ലം സ്വദേശികള്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇടതനുകൂല പൊലീസ് അസോസിയേഷന്‍ ജില്ലാ ജോ. സെക്രട്ടറിയാണ് പ്രവീഷ്. പരാതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു. ഇയാള്‍ക്കെിതിരെ സമാന പരാതി മുമ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ ഭീഷണിക്കിരയായ കണ്ണൂര്‍ സ്വദേശിയാണ് പ്രവീഷിനെതിരെ മുമ്പ് പൊലീസില്‍ പരാതി നല്‍കിയത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009