ശ്രീകണ്ഠാപുരം വാർത്തകൾ

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: ഒടിടിയിലൂടെ ഒഴുകിയെത്തിയത് 1673 കോടി; സിനിമാനിർമാതാക്കളെയും വഞ്ചിച്ചതായി കണ്ടെത്തൽ

1721019763818502 0

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒടിടിയിലൂടെ ഒഴുകിയെത്തിയത് 1673.09 കോടി രൂപയെന്ന് ഇ ഡി കണ്ടെത്തൽ. നിരവധി സിനിമാനിർമാതാക്കളെ ലാഭത്തിൻ്റെ 50 ശതമാനം വാഗ്‌ദാനംചെയ്ത് ഹൈറിച്ച് ഉടമകൾ വഞ്ചിച്ചതായും പറയുന്നു. കേസിൽ നേരത്തെ ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമ കെ.ഡി പ്രതാപൻ അറസ്റ്റിലായിരുന്നു.

പരസ്യം

അതേസമയം ഭാര്യ ശ്രീനാ പ്രതാപനെ ഉടൻ അറസ്റ്റുചെയ്യുമെന്നാണ് സൂചന. ഹൈറിച്ച് ഓൺലൈൻ ഷോപ്പിക്ക് പ്രചാരം ലഭിച്ചപ്പോഴാണ് പ്രതാപനും ഭാര്യ ശ്രീനയും ഒടിടി പ്ലാറ്റ്ഫോം തുടങ്ങിയത്. ‘ആക്ഷൻ ഒടിടി.’ എന്ന പ്ലാറ്റ്ഫോം വാങ്ങി ‘എച്ച്ആർ ഒടിടി.’ എന്ന് പേരുമാറ്റുകയായിരുന്നു. നയതന്ത്ര സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌നാ സുരേഷ്, ഇടനിലക്കാരനെന്നാരോപിച്ച വിജേഷ് പിള്ളയിൽനിന്നാണ് ഇവർ നാലരക്കോടി രൂപയ്ക്ക് ‘ആക്ഷൻ ഒടിടി’ വാങ്ങിയത്. ഹൈറിച്ച് സോഫ്റ്റ്വേർ കൈകാര്യംചെയ്‌തിരുന്ന കൊച്ചിയിലെ ജിപ്ര ബിസിനസ് സൊലൂഷൻസിൻ്റെ ക്ലൗഡ് സെർവർ ഡേറ്റയിൽ നിന്നാണ് 1673.09 കോടി രൂപ ഒടിടിയിലൂടെ കമ്പനിയിലേക്ക് ഒഴുകിയെന്ന് കണ്ടെത്തിയത്. വിവിധ ബാങ്കുകളിലെ 13 അക്കൗണ്ടുകൾവഴിയാണ് പണം ഹെറിച്ചിലേക്ക് എത്തിയതെന്നും എൻഫോഴ്‌സ്മെന്റ്റ് ഡയറക്‌ടറേറ്റ് കണ്ടെത്തി. നിക്ഷേപമെന്നനിലയ്ക്ക് എച്ച്.ആർ. ഒടിടിയിലേക്ക് എത്തിയ 1673 കോടി രൂപയിൽനിന്ന് പലപ്പോഴായി 1422.16 കോടി രൂപ പിൻവലിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് തുക തിരിച്ചുനൽകിയെന്ന പ്രതികളുടെ മൊഴികളിൽ വ്യക്തത വരാനുണ്ട്. ബാക്കി 250 കോടി രൂപയാണ് ഹൈറിച്ച് അക്കൗണ്ടിൽ ഇനിയുള്ളത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം