ശ്രീകണ്ഠപുരം ജി എച്ച് എസ് സ്കൂളിൽ സംഘടിപ്പിച്ച അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് വിജയികളെ അനുമോദിക്കുന്നു.
ശ്രീകണ്ഠപുരം: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുവാദത്തോടെ കേരളത്തിലെ എല്ലാ ഉപജില്ലകളിലും സംഘടിപ്പിക്കുന്ന അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് ഇരിക്കൂർ ഉപജില്ലയിലും സംഘടിപ്പിച്ചു. ശ്രീകണ്ടാപുരം ജി എച്ച് എസ് സ്കൂളിൽ നടന്ന അനുമോദന സംഗമം അലിഫ് ഉപജില്ലാ കൺവീനർ മുഹമ്മദ് റഫീഖ് നിസാമി ഉദ്ഘാടനം ചെയ്തു.അലിഫ് ചെയർമാൻ റിയാസ് അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി ജില്ലാ സെക്രട്ടറി കെ പി ഷറഫുദ്ദീൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി ഷുക്കൂർ കണ്ടക്കൈ ഭാഷ അനുസ്മരണ പ്രഭാഷണം നടത്തി.ഉമർ സിഎം, നൗഷാദ് കെ, ഇബ്രാഹിം പി, ബഷീർ എം, ഫാത്തിമ കെ പി സംസാരിച്ചു. എൽ പി, യു പി, എച്ച് എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും ഒന്ന്,രണ്ട്, മൂന്ന്, സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും നൽകി. മുഹമ്മദ് ഹാരിസ് (എംഎൽപിഎസ് വളക്കൈ), മുഹമ്മദ് റസീൻ (ദേശമിത്രം എയുപി എസ്),ഫാത്തിമത്തുൽസഫ കെ (ജി എച്ച് എസ് എസ്-ഇരിക്കൂർ),രിസ വി(ജി എച്ച് എസ് എസ് ഇരിക്കൂർ)എൽപി,യുപി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിൽ നിന്നായി ജില്ലാ മത്സരത്തിന് യോഗ്യത നേടി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009