പയ്യാവൂർ: സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ഐസിഎസ്ഇ സംസ്ഥാനതല കബഡി ടൂർണമെൻ്റിൽ പയ്യാവൂർ സെന്റ് ആൻസ് സ്കൂൾ വിദ്യാർത്ഥികൾ ഓവറോൾ ചാമ്പ്യൻമാരായി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ അണ്ടർ 14 , 17 ആൺകുട്ടികളുടെ വിഭാഗങ്ങളിലും അണ്ടർ 14,17,19 പെൺകുട്ടികളുടെ വിഭാഗങ്ങളിലുമാണ് സെൻ്റ് ആൻസ് സ്കൂൾ അഭിമാനകരമായ നേട്ടം കൈവരിച്ചത്. അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ ചേവരമ്പലം സെൻ്റ് മേരിസ് സ്കൂൾ ജേതാക്കളായി. അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ വെല്ലാഞ്ചിറ സെൻ്റ് കാതറിൻ, അണ്ടർ 17, 19 വിഭാഗങ്ങളിൽ കോഴിക്കോട് സെൻ്റ് മേരിസ്, അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് നിർമൽ ഹൃദയ, അണ്ടർ 17, 19 വിഭാഗങ്ങളൽ കോഴിക്കോട് സെൻ്റ് മേരിസ് എന്നീ സ്കൂളുകളാണ് റണ്ണർ അപ്പായത്. സമാപന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജിൽസി എസ് വിഎം അധ്യക്ഷത വഹിച്ചു. ഐസിഎസ്ഇ മുൻ സ്പോർട്സ് കോ ഓർഡിനേറ്റർ സതീഷ് പിള്ള, കബഡി ടൂർണമെൻ്റ് കൺവീനർ ആർ.പി.ബിനേഷ് എന്നിവർ പ്രസംഗിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ സിൻസി എസ് വിഎം വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009