ശ്രീകണ്ഠാപുരം വാർത്തകൾ

നഗരസഭക്ക് എതിരെയുള്ള സിപിഎം നീക്കം ചെറുക്കും: യുഡിഎഫ്

2044837 Untitled 1

ശ്രീകണ്ഠാപുരം: ജനക്ഷേമവും വികസനവും മുഖമുദ്രയാക്കി മുന്നോട്ടുപോകുന്ന ശ്രീകണ്ഠപുരം നഗരസഭ ക്കെതിരെ സിപിഎം നടത്തുന്ന അപവാദ പ്രചരണങ്ങൾ ക്കെതിരെ ശക്തമായ രാഷ്ട്രീയ നിയമ പോരാട്ടങ്ങൾ നടത്തുമെന്നും ആവശ്യമാകുന്നപക്ഷം പൊതുജനങ്ങളെ അണിനിരത്തിപരിപാടികൾ സംഘടിപ്പിക്കുമെന്നും യുഡിഎഫ് ശ്രീകണ്ഠപുരംമുനിസിപ്പൽ നേതൃത്വം

പരസ്യം

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികം തുടർച്ചയായി ഭരിച്ച ഇടതുപക്ഷത്തിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 2015 ൽ നഗരസഭ ആയതോടെ കൂടിയാണ് യുഡിഎഫ് അധികാരത്തിലേക്ക് വന്നത്.തുടർന്ന് രാഷ്ട്രീയ പക്ഷപാതമില്ലാതെ തീർത്തും ജനകീയമായ ഭരണമാണ് നടക്കുന്നത് ഒട്ടനവധി പദ്ധതികൾ ആരംഭിക്കാനും വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാനും ചെറിയ കാലയളവിൽ യു ഡി എഫിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാവുമ്പായി അടക്കമുള്ള ഇടതുപക്ഷ കോട്ടകളിൽ പോലും ഇതിൻറെ പ്രത്യാഘാതം ഉണ്ടായിട്ടുണ്ട്. സംസ്ഥാന സർക്കാരിൻറെ ഭരണ തകർച്ച വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും എന്നിരിക്കെ അതിനെ മറച്ചുവെക്കാനാണ്. ഇല്ലാത്ത ആരോപണങ്ങളുമായി സിപിഎം മുന്നോട്ട് വന്നിട്ടുള്ളത്. ഇത് തെളിവുകളുടെ അടിസ്ഥാനത്തിൽ പൊതുജനങ്ങളുടെ ബോധ്യപ്പെടുത്തുന്ന പരിപാടികളുമായി മുന്നോട്ടുപോകുമെന്നും രാഷ്ട്രീയ താൽപര്യത്തിന് വേണ്ടി നഗര സഭയ്ക്കെതിരെ സമര പോരാട്ടങ്ങളുമായി മുന്നോട്ടുവന്നാൽ അതേനാണയത്തിൽ യുഡിഎഫ് തിരിച്ചടിക്കുമെന്നും മുൻസിപ്പൽ നേതൃ യോഗം അറിയിച്ചു ചെയർമാൻ എം മാധവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കൺവീനർ എം പി റഷീദ് മാസ്റ്റർ, നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന, നേതാക്കളായ അഡ്വക്കേറ്റ് ടി വി രാമകൃഷ്ണൻ, കെ സലാഹുദ്ദീൻ, കെ പി ഗംഗാധരൻ, എൻ പി സിദ്ദീഖ്,എൻ ജെ സ്റ്റീഫൻ, ഒവി ഹുസൈൻ ഹാജി,ജിയോ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം