ഇരിട്ടി: ചെറുപുഴ പെരിങ്ങോം താലൂക്ക് ആശുപത്രിക്കു മുന്നിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.ഇരിട്ടി ചരൾ സ്വദേശി ററ്റീഷ് മാത്യൂ(41) ആണ് മരിച്ചത്
.രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8.15 ഓടെയാണ് അപകടം. പെരിങ്ങോം പെട്രോൾ പമ്പിൽ നിന്നും ഇറങ്ങി വന്ന ബൈക്കും പയ്യന്നൂരിൽ നിന്നും പുളിങ്ങോം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.ററ്റീഷിന്റെ ബൈക്കിലുണ്ടായിരുന്ന പെരിങ്ങോം ചിലക് സ്വദേശി പി.അർജുനും ഗുരുതര പരിക്കേറ്റു.ബസ് കണ്ടക്‌ടർ പുളിങ്ങോം സ്വദേശി ജിസ് ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് പരിക്കേറ്റു. അർജുനെ മംഗലാപുരം ആശുപത്രിയിലും കണ്ടക്ടർ ജിസിനെ പരിയാരം കണ്ണുർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പെരിങ്ങോത്തിലുള്ള സഹോദരിയുടെ വീട്ടിൽ അടുത്ത കാലത്താണ് ററ്റീഷ് താമസം തുടങ്ങിയത്. പ്ലംബിങ് തൊഴിലാളിയാണ്. പരേതനായ മാത്യൂ (കുഞ്ഞൂഞ്ഞ്) കല്ലൂപ്രയിലിന്റെയും സിസിലിയുടെയും മകനാണ്. സഹോദരങ്ങൾ: ബിനേഷ്, ചിഞ്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009