നഗരസഭ യുടെ വികസന ക്ഷേമ പദ്ധതികളിൽ വിളറി പിടിച്ച പ്രതിപക്ഷം നഗരസഭക്കെതിരെ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കി, വികസനം നടത്തുന്നതിന് തടസ്സം നിൽക്കുകയാണെന്ന് പത്രക്കുറിപ്പിൽ നഗരസഭ ആവശ്യപ്പെട്ടു
ശ്രീകണ്ഠപുരം: എൽഡിഎഫ് കുറച്ചു ദിവസങ്ങളായി നഗരസഭക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു വരികയാണ് അതിന്റെ ഭാഗമായി ആ വിഷയം ചർച്ച ചെയ്യാൻ അടിയന്തിര കൗൺസിൽ വിളിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്, LDF കൗൺസിലർമാർ ചെയർമാന് കത്ത് തരികയുണ്ടായി.എന്നാൽ ചട്ടങ്ങൾ പാലിക്കാതെയുള്ള കത്താണ് നൽകിയത് അടിയന്തിര കൗൺസിൽ യോഗം വിളിക്കണമെങ്കിൽ ചട്ട പ്രകാരം 10 ദിവസം മുന്നേ കൃത്യമായ ഒരു തീയതി പറഞ്ഞിരിക്കണം പരാമർശിക്കുന്ന വിഷയവും കൃത്യമായിരിക്കണം അവർ തീയതി ഇല്ലാത്ത കത്താണ് നൽകിയത്. സ്വീപ്പർ നിയമനം നടത്തി എന്നാണ് വിഷയം പറഞ്ഞത്.എന്നാൽ ഇവിടെ നടന്നത്,കണ്ടിജന്റ് നിയമനം ആണ്. അങ്ങനെ ആ വിഷയം പറഞ്ഞതും തെറ്റാണ്. എന്നിരുന്നാലും പ്രതിപക്ഷ ബഹുമാനം വെച്ചുകൊണ്ട് സാധാരണ കൗൺസിൽ വിളിക്കുകയും നഗരസഭയുടെ അടിയന്തര വിഷയങ്ങൾ 18 അജണ്ടകളായും പ്രതിപക്ഷ കൗൺസിലർമാർ ഉന്നയിച്ച ആവശ്യo പത്തൊമ്പതാമത്തെ അജണ്ടയായും പരിഗണിച്ചു. ക്രമപ്രകാരം അജണ്ട വായിക്കാൻ കൗൺസിൽ ക്ലർക്കിനെ ചെയർപേഴ്സൺ ക്ഷണിച്ചു . എന്നാൽ എൽഡിഎഫ് കൗൺസിലർ ആവശ്യപ്പെട്ട പത്തൊമ്പതാമത്തെ വിഷയം ആദ്യം ചർച്ച ചെയ്യണമെന്ന് വാശിപിടിച്ച് പ്രക്ഷോഭം തുടങ്ങി. ക്രമപ്രകാരമുള്ള അജണ്ട ചർച്ച ചെയ്യാൻ പ്രതിപക്ഷ കൗൺസിലർമാർ തയ്യാറാകാത്തതിനാൽ ഒന്നു മുതൽ 18 വരെയുള്ള അജണ്ടകൾ വായിച്ച് ഭൂരിപക്ഷ അംഗങ്ങൾ കയ്യടിച്ച് പാസാക്കുകയും ചെയ്തു.തുടർന്ന് പത്തൊൻപതാമത്തെ അജണ്ട ചർച്ച ചെയ്യാൻ എടുത്തു. എന്നാൽ എൽഡിഎഫ് കൺസിഡർമാർ യാതൊരു മര്യാദയും പാലിക്കാതെ സദസ്സിലേക്ക് പ്ലക്കാർഡ്മായി ഇരച്ചു കയറി വരികയും ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച് ന ടുത്തളത്തിൽ നിൽക്കുകയും ചെയ്തു ഇത് കുറെ സമയം തുടർന്നു. പ്രകഷ്ബ്ദമായ മായ അവസ്ഥ തുടർന്നതിനാൽ, ചർച്ചയ്ക്ക് എൽഡിഎഫ് കൗൺസിലർമാർക്ക് യാതൊരു താൽപര്യമില്ല എന്ന് മനസ്സിലാക്കുകയും തികച്ചും അടിസ്ഥാനരഹിതമായ ആരോപണമായതിനാൽ ചെയർപേഴ്സൺ വിഷയം തള്ളിക്കളഞ്ഞതായി അറിയിക്കുകയും ചെയ്തു.ഈ നടപടി ഭൂ രിപക്ഷം കയ്യടിച്ച് പാസാക്കുകയുമാണ് ഉണ്ടായത്. ഈ നഗരസഭ ഭരണത്തിൽ വന്നതിനുശേഷം 37 നിയമനങ്ങൾ നടന്നിട്ടുണ്ട് അതെല്ലാം സത്യസന്ധമായും സുതാര്യമായും എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുമാണ് നടത്തിയിട്ടുള്ളത്. കണ്ടിജന്റു ജീവനക്കാരുടെ നിയമനവും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും അയച്ചു തന്ന ലിസ്റ്റിൽ നിന്നുമാണ് ഇന്റർവ്യൂ ബോർഡ് നിയമിച്ചിട്ടുള്ളത് നഗരസഭ യുടെ വികസന ക്ഷേമ പദ്ധതികളിൽ വിളറി പിടിച്ച പ്രതിപക്ഷം നഗരസഭക്കെതിരെ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കി, വികസനം നടത്തുന്നതിന് തടസ്സം നിൽക്കുകയാണ്. ഇത്തരം പ്രവർത്തികൾ പ്രതിപക്ഷം അവസാനിപ്പിച്ച്, പാവപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും നഗരസഭയുടെ വികസന പ്രവർത്തനങ്ങളിൽ ഭരണപക്ഷത്തിനോടൊപ്പംനിന്ന് പങ്കാളികൾ ആവുകയും ആണ് വേണ്ടത് എന്ന് പത്രക്കുറിപ്പിൽ നഗരസഭ ആവശ്യപ്പെട്ടു. ചെയർപേഴ്സൺ ഡോക്ടർ കെ വി ഫിലോമിന ടീച്ചർ വൈസ് ചെയർമാൻ കെ ശിവദാസൻ സ്ഥിര സമിതി അധ്യക്ഷരായ ജോസഫിന ടീച്ചർ, പി പി ചന്ദ്രാഗദൻമാസ്റ്റർ,വി പി നസീമ, കെ സി ജോസഫ് കൊന്നക്കൽ, ത്രേസ്സ്യാമ്മ മാത്യു,കൂടാതെ മുഴുവൻ യുഡിഎഫ് കൗൺസിലർമാരും പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009