ശ്രീകണ്ഠപുരം: നയമന വിവാദത്തില്‍ യുഡിഎഫ് ഭരണത്തിന് നേതൃത്വം ശ്രീകണ്ഠപുരം നഗരസഭാ യോഗത്തില്‍ വാക്കേറ്റം. നിയമന വിവാദം ചര്‍ച്ചചെയ്യുന്നതിന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നേട്ടീസ് നല്‍കി വെള്ളിയാഴ്ച്ച ചേര്‍ന്ന നഗരസഭാ യോഗത്തിലാണ് തര്‍ക്കമുണ്ടായത്.
കഴിഞ്ഞ ആഴ്ച്ചതന്നെ നഗരസഭാ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ക്കണമെന്ന് ഇടത് കൗണ്‍സിലര്‍ന്മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് 19 അജണ്ടകളുമായി കൗണ്‍സില്‍ യോഗം ചേര്‍ന്നത്. രണ്ട് ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങിയെന്ന് വിവാദമുയര്‍ന്ന ആറ് കണ്ടിജന്റ് ജീവനക്കാരുടെ നിയമനം സബന്ധിച്ചുള്ള വിവാദ അജണ്ട എറ്റവും അവാനമായാണ് കൗണ്‍സില്‍ തീരുമാനിച്ചത്. യോഗത്തില്‍ ഈ അജണ്ട ആദ്യം പരിഗണിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് നഗരസഭാ ചെയര്‍മ്മാന്‍ അനുമതി നല്‍കിയില്ല. ഇതോടെ അജണ്ടയിലെ 19 കാര്യങ്ങളും ഒറ്റമിനുട്ടുകൊണ്ട് വായിച്ചുതീര്‍ത്ത് യോഗം അവസാനിപ്പിക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന സ്വീപ്പര്‍ നിയമനവും മഹിളാ കോണ്‍ഗ്രസ് നേതാക്കളായ കെ പി ലിഷ, കെ പി നസീമയുടെയും നിയമനവും അംഗീകരിച്ചു. നഗരസഭാ വൈസ് ചെയര്‍മ്മാന്‍ കെ ശിവദാസന്റെ ഭാര്യയുടെയും കൗണ്‍സിലറും യൂത്തുകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ വിജിന്‍ മോഹനന്റെതുമുള്‍പ്പടെ അംഗണ്‍വാടി വര്‍ക്കര്‍ നിയമനവും ചര്‍ച്ച ചെയ്യുന്നതിന് യോഗം അനുവദിച്ചില്ല. അടുത്തിയെ ശ്രീകണ്ഠപുരം നഗരസഭയില്‍ നടത്തിയ നിയമനമെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ക്കുമാണ് ലഭിച്ചതെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009