വിമൽ ജ്യോതി യിൽ ഓട്ടോണോമസ് പദവി അനുമോദന സമ്മേളനം ഉൽഘാടനം ചെയ്തു മാർ ജോസഫ് പാമ്പ്ലാനി ദീപം തെളിയിക്കുന്നു .സമീപം മാർ ജോർജ് വലിയമറ്റം, മാർ.ജോർജ് ഞരളക്കാട്, fr.ജിയോ പുളിക്കൽ ,fr. തോമസ് മേൽവെട്ടം , fr. ജയിംസ് ചെല്ലാംകോട്ട്. Dr. ബെന്നി ജോസഫ് എന്നിവർ.
2002ൽ ആരംഭിച്ച എൻജിനീയറിങ് കോളേജിൻ്റെ പ്രവർത്തന മികവിന് ലഭിച്ച അംഗീകാരം എന്ന നിലയിൽആണ് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ ഓട്ടോണമസ് പദവി നൽകിയത്. ഈ പദവി ലഭിച്ച മലബാറിലെ ആദ്യത്തെ എൻജിനീയറിങ് കോളേജ് ആണ് വിമൽ ജ്യോതി. NAAC A ഗ്രേഡ്,NBA അക്രിഡിറ്റേഷൻ, ഓട്ടോണമസ് പദവി എന്നിവ നേടിയെടുത്തതിൽ കോളജിനെ അഭിനന്ദിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച ചടങ്ങിൽ തലശ്ശേരി അതിരൂപത മെത്രാപോലിത്തയും രക്ഷാധികാരിയുമായ മാർ ജോസഫ് പാംപ്ലാനി അധ്യക്ഷതവഹിച്ചു.സ്വയംഭരണ പദവി അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നൽകുന്നതാണെന്നു മാർ ജോസഫ് പാംപ്ലാനി ഓർമ്മപെടുത്തി. റിസർച്ച് മേഖലയിലുംഅതുപോലെ സ്വദേശത്തും വിദേശത്തുമുള്ള കമ്പനികളുമായി കൂടുതൽ ബന്ധങ്ങൾ വളർത്തിയെടുത്ത് വിദ്യാർഥികൾക്ക് തൊഴിൽമേഖല വിപുലപ്പെടുതാൻ ശ്രമിക്കുമെന്നും പിതാവ് ഉറപ്പുനൽകി. മുൻ രക്ഷാധികാരികളായ മാർ. ജോർജ് വലിയമറ്റം പിതാവ്, മാർ ജോർജ് ഞരളക്കാട്ട് പിതാവ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. കോളേജ് മുൻ ചെയർമാൻമാരായ ഫാദർ തോമസ് മേൽവെട്ടം, ഫാദർ ജിയോ പുളിക്കൽ, പ്രിൻസിപ്പാൾ ഡോക്ടർ ബെന്നി ജോസഫ്, കോളേജ് ചെയർമാൻ മോൺസിഞ്ഞോർ ആൻ്റണി മുതുകുന്നേൽ, കോളേജ് മാനേജർ ഫാദർ ജെയിംസ് ചെല്ലാംകോട്ട്, കോഡിനേറ്റർ പ്രൊഫസർ ലാലി ജെയിംസ് എന്നിവർ സംസാരിച്ചു .
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009