തൃശ്ശൂര്‍: ശ്രീനാരായണപ്രസ്ഥാനങ്ങളുടെ അമരക്കാരനും എഴുത്തുകാരനും മാനസികരോഗ വിദഗ്ധനുമായ ഡോ. പി.കെ. സുകുമാരന്‍(82) അന്തരിച്ചു.
ഈഴവ മഹാസഭ ഉപദേശകന്‍, എസ്.എന്‍. വിദ്യാഭവന്‍ ഡയറക്ടര്‍, ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ ജോയിന്റ് സെക്രട്ടറി തുടങ്ങി നിരവധി പദവികള്‍ വഹിച്ചു.യുക്തിവിചാരം മാസികയുടെ പത്രാധിപരായിരുന്നു.തൃശ്ശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിലെ സീനിയര്‍ സൈക്യാട്രിസ്റ്റായിരുന്ന അദ്ദേഹം ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്. 17 പുസ്തകങ്ങളെഴുതിയിട്ടുണ്ട്. യുക്തിവാദം, ദാര്‍ശനികം, മനഃശാസ്ത്രം, സാമൂഹികപ്രശ്‌നങ്ങള്‍ എന്നിവയില്‍ നിരവധി ലേഖനങ്ങള്‍ എഴുതി. ബഹുജനസമാജം സ്ഥാപക പ്രസിഡന്റായിരുന്നു. തൃശ്ശൂര്‍ സൈക്യാട്രിക് ഗില്‍ഡ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സൗത്ത് ഇന്ത്യന്‍ സൈക്യാട്രിക് അസോസിയേഷന്‍, ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അംബേദ്കര്‍ അവാര്‍ഡ്, വൈജ്ഞാനികരംഗത്തെ നല്ല പുസ്തകത്തിനുള്ള ദേശീയ പുരസ്താരം, സര്‍ഗസ്വരം വൈജ്ഞാനിക സാഹിത്യ അവാര്‍ഡ്, കല്‍പ്പറ്റ ബാലകൃഷ്ണന്‍ സ്മൃതി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടി. ഭാര്യ: കെ.സി. രത്‌നവല്ലി. മക്കള്‍: ഡോ. സന്തോഷ് (മാനസികാരോഗ്യകേന്ദ്രം, തൃശ്ശൂര്‍), ഡോ. സജീഷ്, (യു.കെ.). മരുമക്കള്‍: ഡോ. ഇന്ദു (ഗൈനക്കോളജിസ്റ്റ്, അശ്വിനി ആശുപത്രി, തൃശ്ശൂര്‍) ഡോ. റോഷി (യു.കെ.). മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009