ഉളിക്കൽ: കർണാടക വനത്തിൽ മഴ കനത്തതോടെ കാട്ടാനകൾ അതിർത്തികടന്ന് നാട്ടിലേക്കിറങ്ങുന്നത് പതിവായി. ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ പീടികക്കുന്ന്, ചാപ്പത്തോട്, മുന്തിരി റോഡ്, ആനപ്പാറ, കാലാങ്കി ഭാഗങ്ങളിൽ ആനയുടെ ശല്യം അതിരൂക്ഷമായി.
വ്യത്യസ്ത സംഘങ്ങളായി എത്തുന്ന ആനകൾ 15 എണ്ണത്തെ വരെ നാട്ടുകാർ കണ്ടിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ അൻപത് ഏക്കറിലധികം പ്രദേശത്ത് കൃഷിനാശമുണ്ട്. കശുമാവ്, വാഴ, തെങ്ങ്, മരച്ചീനി, ചേമ്പ്, ചേന, ഇഞ്ചി എന്നീ കൃഷികൾക്കാണ് വ്യാപക നാശമുണ്ടാക്കിയത്. മാട്ടറയിലെ വനാതിർത്തിയിൽ എട്ട് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെ വീടിന് സമീപത്ത് തുടർച്ചയായ ദിവസങ്ങളിൽ ആനക്കൂട്ടം എത്തി. രണ്ടാഴ്ചയായി ആനക്കൂട്ടം വനാതിർത്തിയിൽനിന്ന് നാട്ടിലേക്ക് ഒരു കിലോമീറ്റർ അകലെ എത്തി കൃഷി നശിപ്പിച്ചിട്ടുണ്ട്. മുന്തിരങ്ങാട്ട് അപ്പച്ചൻ, മംഗലത്ത് കരോട്ട് കുഞ്ഞേട്ടൻ, കൊട്ടാരം കുഞ്ഞുമോളി, കാപ്പിത്തടം ബെന്നി എന്നിവരുടെ വീടുകൾക്ക് സമീപം ആനകൾ മണിക്കൂറുകളോളം നിന്നിടുണ്ട്. മാടറ മണിക്കൂറുകളോളം നിന്നിട്ടുണ്ട്. മാട്ടറ വനമേഖലയിൽ സോളാർ കമ്പിവേലി പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവ മറികടന്നാണ് ആനകളെത്തുന്നത്. നാട്ടുകാർ രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് കാവലിരിക്കുകയാണ്. പുലർച്ചെയുള്ള റബ്ബർ ടാപ്പിങ് മിക്കവരും നിർത്തി. രാത്രിയിൽ ഇരുചക്ര വാഹനയാത്രരാത്രി ഉപേക്ഷിച്ചു. രാത്രി പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ് പ്രദേശത്തുള്ളത്. കഴിഞ്ഞവർഷം ഒക്ടോബർ 11-ന് ആത്രശ്ശേരി ജോസിനെ കൊലപ്പെടുത്തിയത് മാട്ടറ പീടികക്കുന്ന് ഭാഗത്തുനിന്ന് ഉളിക്കൽ ടൗണിൽ എത്തിയ ആനയാണ്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009