കൂനം: കൂനം സ്കൂൾ മുറ്റത്തെ ബഷീർ പ്രതിമയ്ക്ക് മുന്നിൽ, ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ അദ്ദേഹത്തിന്റെ വിവിധ കഥാപാത്രങ്ങൾ പ്രണാമമർപ്പിക്കാനെത്തിയത് കൗതുകമുണർത്തി.
സുഹ്റയും മജീദും ആനവാരി രാമൻനായരും കുഞ്ഞിപ്പാത്തുമ്മയും മണ്ടൻ മുത്തപ്പയും പാത്തുമ്മയും ആയിഷയും സാറാമ്മയും നബീസയും പൊൻ കുരിശ് തോമയുംഎട്ടുകാലി മമ്മൂഞ്ഞും ഒറ്റക്കണ്ണൻ പോക്കറും അബ്ദുൾ ഖാദറും ജമീലയും ബഷീറിന്റെ ചെറുപ്പകാലവും മുതിർന്ന ബഷീറുമെല്ലാം സ്കൂൾ മുറ്റത്തെത്തിയത് നയനാനന്ദകരമായി. കൂടാതെ പുസ്തകാസ്വാദനവും ക്വിസും കവിതാലാപനവും ബഷീർഅനുസ്മരണവും കൃതികൾ പരിചയപ്പെടുത്തലും അഭിനയവും കൊണ്ട് കുട്ടികൾ മലയാളക്കരയുടെ സുൽത്താന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009