പയ്യന്നൂര്‍: ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇരയെ നവമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
അതിജീവിതയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് റിമാൻഡില്‍ കഴിയുന്ന ശരത് നമ്പ്യാരുടെ ഭാര്യ രേഷ്മ ശരത്, സഹോദരന് ഡോ. വരുണ്‍ നമ്പ്യാര്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണു കേസെടുത്തത്. ഇരയെ അപകീര്‍ത്തിപ്പെടുത്തും വിധമുള്ള ചില നവമാധ്യമ പ്രചാരണം സംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പയ്യന്നൂര്‍ ഡിവൈഎസ്പിക്കും അതിജീവിത പരാതി നല്കി മണിക്കൂറുകള്‍ക്കകമാണ് പോലീസിന്റെ നടപടിയുണ്ടായത്. പീഡനത്തിനിരയായ യുവതിയുടെ ദൃശ്യങ്ങള്‍ ഇരയെ തിരിച്ചറിയും വിധത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റും പ്രചരിപ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണു കേസെടുത്തിരിക്കുന്നത്. തന്നെയും കുടുംബത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയില്‍ നടക്കുന്ന പ്രചാരണത്തിനെതിരെയായിരുന്നു അതിജീവിതയുടെ പരാതി. ക്ലിനിക്കില്‍നിന്നു യുവതിയും പിതാവും പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ഫേസ് ബുക്ക്, വ്യക്തികളുടെ വാട്സാപ്പ് എന്നിവയുടെ പേരെടുത്തു പറഞ്ഞാണു പരാതി നല്‍കിയിരുന്നത്. സോഷ്യല്‍ മീഡിയയിലെ ഇത്തരം പ്രചാരണങ്ങള്‍ മൂലം തനിക്കും കുടുംബത്തിനും പുറത്തിറങ്ങി നടക്കാനോ പഠനം തുടരാനോ കഴിയാത്ത അവസ്ഥയാണെന്നും പരാതിയിലുണ്ടായിരുന്നു. ഈ പരാതിയിലാണു പോലീസിന്റെ നടപടിയുണ്ടായത്.കഴിഞ്ഞ ദിവസമാണ് ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ സ്ഥാപന ഉടമ പീഡിപ്പിച്ച സംഭവം പയ്യന്നൂരിലുണ്ടായത്. യുവതിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്ത സ്ഥാപന ഉടമയെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതിനുശേഷമാണ് കേസിലെ ഇരയുടെ ദൃശ്യങ്ങളും അപകീര്‍ത്തികരമായ പ്രചാരണങ്ങളും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവമുണ്ടായത്. ഇരയുടെ വിവരങ്ങള്‍പോലും രഹസ്യമാക്കി വയ്ക്കണമെന്ന കര്‍ശന നിയമമുള്ളപ്പോഴാണു സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പ്രചരിപ്പിച്ചത്. ഇരയെ അപകീര്‍ത്തിപ്പെടുത്തും വിധം പ്രതിയുടെ കൂട്ടാളികളും ചില സോഷ്യല്‍ മീഡിയകളും നടത്തുന്ന പ്രചാരണത്തിനെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഇരക്ക് നീതി ലഭ്യമാക്കണമെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009