പയ്യാവൂർ: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് കൃഷി ഓഫീസർ എം.എം.രമേശൻ വിവിധ കാർഷിക പദ്ധതികളെക്കുറിച്ചും ആത്മ-എടിഎം സീനത്ത് ആത്മ പദ്ധതിയെക്കുറിച്ചും വിശദീകരിച്ചു. ആനുകാലിക കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്തു. എസ്എച്ച്എം ഫീൽഡ് അസിസ്റ്റന്റ് പി.സുജാത പങ്കെടുത്തു. സ്മാം പദ്ധതി മുഖേന വിവിധ കാർഷിക യന്ത്രങ്ങൾ ലഭ്യമാക്കാകാനുള്ള രജിസ്‌ട്രേഷനും ഞാറ്റുവേല ചന്തയിൽ വിവിധ നടീൽ വസ്തുക്കളുടെ വിതരണവും നടന്നു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഹെന ഫാത്തിമ ആമുഖ പ്രഭാഷണം നടത്തി. ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന അഗസ്റ്റിൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ജെയിംസ് തുരുത്തേൽ, കൃഷി അസിസ്റ്റൻ്റ് കെ.കെ.ദീപ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന കർഷക സഭയിൽ വാർഡ് മെംബർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ സിഡിഎസ് പ്രവർത്തകർ, വിവിധ മേഖലയിലുള്ള കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009