പൂവം പുഴയുടെ അടിത്തട്ടിൽ പൊലിഞ്ഞ ജീവിതങ്ങളുടെ കണക്കുകളിൽ ഇനി ഷഹർബാനയും സൂര്യയും.
ഇരിട്ടി: പൂവം പുഴയുടെ അടിത്തട്ടിൽ പൊലിഞ്ഞ ജീവിതങ്ങളുടെ കണക്കുകളിൽ ഇനി ഷഹർബാനയും സൂര്യയും. പുഴയോരത്തുള്ള സഹപാഠിയുടെ വീട്ടിലെത്തിയ കൂട്ടുകാരികൾ മഴയുടെയും പുഴയുടെയും സൗന്ദര്യത്തിൽ മതിമറന്ന നിമിഷത്തിലായിരുന്നു അപ്രതീക്ഷിതമായി അപകടം. പ്രദേശവാസികൾ പോലും ഭയത്തോടെ കാണുന്ന പൂവത്തിന്റെ അപകടം നിറഞ്ഞ കടവിൽ ജില്ലയുടെ മുഴുവൻ ഫോഴ്‌സും ഒത്തുചേർന്ന 43 മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനം. കണ്ണിമയ്ക്കാതെ കാത്തുനിന്ന പ്രദേശവാസികൾ. ബന്ധുക്കളെന്നോ കൂടപ്പിറപ്പുകളെന്നോ സഹപാഠികൾ എന്നോ അറിയില്ല, പുഴക്കരയിൽ കാത്തുനിന്ന ഓരോ മുഖത്തും ദുഃഖം തളംകെട്ടിനിന്നു. കൂട്ടുകാരികൾ അപ്രതീക്ഷിതമായി മരണത്തിന്റെ കയങ്ങളിലേക്ക് മുങ്ങിത്താണത് വിശ്വസിക്കാനാകാതെ വിതുമ്ബുകയാണ് മറ്റ് വിദ്യാർഥികൾ. ഒരുവർഷം മുന്പ് ഒരു വാഹനാപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട ഷഹർബാനയുടെ ഉപ്പ മരണമടഞ്ഞ് രണ്ടുമാസം പൂർത്തിയാകുന്നതിന് മുന്പ് മകളുടെ വേർപാട് കുടുംബത്തിന് തീരാവേദനയായി. രണ്ട് പെൺകുട്ടികളിൽ മൂത്തയാൾ അപ്രതീക്ഷിതമായി മരണത്തിന്റെ പിടിയിലമർന്ന സൂര്യയുടെ കുടുംബവും തീരാദുഖത്തിലാണ്. ഇരുകുടുംബത്തെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും സുഹൃത്തുക്കളും അവർക്കൊപ്പം വിതുമ്ബിപ്പോകുന്നു. പൂവത്തെ കടവിൽ കാത്തുകിടന്നു രണ്ടാമത്തെ ആംബുലൻസും കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് യാത്രതിരിച്ചതോടെ കൂടിനിന്ന ജനവും ദുഃഖം നെഞ്ചിൽ പേറി തിരിഞ്ഞുനടന്നു. 43 മണിക്കൂർ രക്ഷാദൗത്യം പൂവം പുഴയിൽ കാണാതായ വിദ്യർഥികൾക്കായി സ്വന്തം ജീവൻപോലും പണയം വച്ചാണ് ഫയർ ഫോഴ്ം സിവിൽ ഡിഫൻസ് സേനയും സ്‌കൂബാ സംഘവും ദുരന്തനിവാരണ സേനയും മറ്റ് സന്നദ്ധ സംഘങ്ങളും തെരച്ചിൽ നടത്തിയത്. കനത്ത മഴയിലും കുത്തൊഴുക്കിലും തണുപ്പിനെയും കാലാവസ്ഥയെയും പരിഗണിക്കാതെയാണ് സേന തെരച്ചിലിന് നേതൃത്വം കൊടുത്തത് കണ്ണൂർ ജില്ലയിലെ മുഴുവൻ സേനയും പടിയൂർ പൂവത്തേക്ക് എത്തിയിരുന്നു. ഫയർ ഫോഴ്സിന്റെ നാല്പതോളം അംഗങ്ങളും ദുരന്തനിവാരണ സേനയുടെ മുപ്പതോളം അംഗങ്ങളുമാണ് പ്രതികൂല സാഹചര്യത്തിലും തെരച്ചിൽ നടത്തിയത്. ദുരന്തനിവാരണ സേന, സ്കൂബാ അംഗങ്ങൾ, 43 മണിക്കൂർ നിരന്തരം പ്രവർത്തിച്ച ഫയർഫോഴ്‌സ് എന്നിവരെ നാട്ടുകാർ അഭിനന്ദിച്ചു. ഷഹർബാനയുടെ മൃതദേഹം ദുരന്ത നിവാരണ സേനയും സൂര്യയുടെ മൃതദേഹം സിവിൽ ഡിഫൻസ് ഫോഴ്സുമാണ് കരയ്ക്കെത്തിച്ചത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009