ദീർഘകാലം സർക്കാർ സർവ്വീസിൽ സേവനമനുഷ്ടിച്ച് വിരമിച്ചവർ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് ഇനിയങ്ങോട്ട് സമൂഹത്തിന് വേണ്ടി സേവനം ചെയ്യുന്നവരായി മാറണമെന്ന് ശ്രീകണ്ഠപുരം നഗരസഭാദ്ധ്യക്ഷ ഡോ. കെ.വി.ഫിലോമിന പറഞ്ഞു.
കെ.എസ്.എസ്.പി.എ ശ്രീകണ്ഠപുരം മണ്ഡലം വരവേൽപ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എൻ.എൽ. ചാക്കോ അദ്ധ്യക്ഷതവഹിച്ചു. പുതുതായി കടന്നുവന്ന അംഗങ്ങളെ സംസ്ഥാന കമ്മിറ്റി അംഗം പി.പി.ചന്ദ്രാംഗതൻ വരവേററു. വെൽഫെയർ ഫണ്ടിലേക്കുള്ള നിക്ഷേപം നിയോജക മണ്ഡലം പ്രസിഡണ്ട് പി.ദിനേശൻ ഏറ്റുവാങ്ങി. ജില്ലാ ജോ.സെക്രട്ടറി എം.പി. കുഞ്ഞിമൊയ്തീൻ, സംസ്ഥാന കൗൺസിലർമാരായ പി.ടി.കുര്യാക്കോസ്, അപ്പു കണ്ണാവിൽ, കെ.ദിവാകരൻ, നിയോജക മണ്ഡലം സെക്രട്ടറി ജോസ് അഗസ്റ്റിൻ, കെ.വി. പത്മനാഭൻ,കെ.സി.ജോൺ,പി.സി. മറിയാമ്മ, ഡോ. വി.എ. അഗസ്റ്റിൻ, കെ.വി. കുഞ്ഞിരാമൻ,എം.കെ. ബാലകൃഷ്ണൻ, കെ.എസ്. രാജമ്മാൾ എന്നിവർ പ്രസംഗിച്ചു. വർഗ്ഗീസ് ജോൺ സ്വാഗതവും,പി.ജെ. ജോസ് നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009