പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക് , ഫിറ്റ്‌നസ് ആന്റ് ജിം ഉടമ പോലീസ് ക്വാട്ടേർസിന് സമീപത്തെ ശരത് നമ്പ്യാരെ (42) യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ജീവൻ ജോർജ്ജ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂര്‍: പയ്യന്നൂരില്‍ ക്ലിനിക് നടത്തുന്ന വ്യാജ ഫിസിയോ തെറാപ്പിസ്റ്റ് ബലാത്സംഗ കേസില്‍ അറസ്റ്റില്‍. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക് , ഫിറ്റ്‌നസ് ആന്റ് ജിം ഉടമ പോലീസ് ക്വാട്ടേർസിന് സമീപത്തെ ശരത് നമ്പ്യാരെ (42) യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ജീവൻ ജോർജ്ജ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചക്ക് പഴയ ബസ് സ്റ്റാൻ്റിന് സമീപം പ്രതിനടത്തിവരുന്ന സ്ഥാപനത്തിലാണ് സംഭവം. ഫിസിയോ തെറാപ്പി ചെയ്യാന്‍ എത്തിയ പയ്യന്നൂരിന് സമീപത്തെ ഇരുപതുകാരിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ചികിത്സക്കിടെ മുറി അകത്തു നിന്ന് പൂട്ടിയതോടെ യുവതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഇവിടെ നിന്നും പുറത്തിറങ്ങിയ ഉടന്‍ യുവതി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് രാത്രിയോടെ ശരത് നമ്പ്യാരെ കസ്റ്റഡിയിലെടുത്തിരുന്നു. പയ്യന്നൂരിലെ ഉന്നത കോൺഗ്രസ് നേതാവിൻ്റെ മകനായ ഇയാള്‍ക്കെതിരെ ചില പരാതികൾ നേരത്തെയും ഉയര്‍ന്നിരുന്നു. റോട്ടറി തുടങ്ങിയ സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ച് രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009