തളിപ്പറമ്പ്: തടിക്കടവ് ഗവ.ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥിനിയും സ്കൂൾ SPC സൂപ്പർ സീനിയർ കാഡറ്റുമായ പ്രതിഭ എല്ലാവർക്കും മാതൃകയായി
ഇന്നലെ പയ്യാവൂരിലെ നിഖിൽ അഗസ്റ്റ്യൻ എന്ന യുവാവിൻ്റെ പണവും ഡ്രൈവിംഗ് ലൈസൻസ് അടക്കമുള്ള രേഖകളും ഉള്ള പേഴ്സാണ് പ്രതിഭയ്ക്ക് കളഞ്ഞു കിട്ടിയത്. പോലീസ് സ്റ്റേഷനിൽ നേരിട്ട് വിവരം അറിയിച്ച്, യഥാർത്ഥ അവകാശിക്ക് എത്തിച്ചു കൊടുക്കാൻ ഈ ‘കുട്ടിപോലീസ് ‘ മനസ്സും ധൈര്യവും കാണിച്ചു. എസ്.പി.സി കണ്ണൂർ റൂറൽ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ശ്രീ കെ. പ്രസാദ് സ്കൂളിൽ നേരിട്ടെത്തി പ്രതിഭയിൽ നിന്ന് പേഴ്സ് ഏറ്റുവാങ്ങി. അച്ചടക്കവും മൂല്യബോധവും വളർത്തി മറ്റു കുട്ടികൾക്ക് കൂടി മാതൃകയാവാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കഴിയുന്നു എന്ന് പ്രതിഭ തൻ്റെ പ്രവൃത്തിയിലൂടെ തെളിയിച്ചു തന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ അധ്യയന വർഷത്തിൽ ജൂനിയർ കേഡറ്റുകളായി വന്നവർക്ക് ഈ ചടങ്ങ് പുത്തൻ അനുഭവവും ആവേശവും നൽകി. പേഴ്സ് തിരിച്ചു നൽകിയ സത്യസന്ധതയ്ക്ക് സമ്മാനപ്പൊതിയുമായി നിഖിൽ അഗസ്റ്റ്യൻ വന്നത് ഇരട്ടി മധുരമായി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009