ഇടുക്കി: കൈവരിയില്ലാത്ത പാലത്തിൽ നിന്നും കാൽവഴുതി പെരിയാറിൽ വീണെങ്കിലും, നീന്തിക്കയറി താരമായിരിക്കുകയാണ് 10 വയസുകാരി അളകനന്ദ.
ഇടുക്കി: കൈവരിയില്ലാത്ത പാലത്തിൽ നിന്നും കാൽവഴുതി പെരിയാറിൽ വീണെങ്കിലും, നീന്തിക്കയറി താരമായിരിക്കുകയാണ് 10 വയസുകാരി അളകനന്ദ. ഇടുക്കി വള്ളക്കടവ് സ്വദേശി സംഗീതയുടെ മകൾ അളകനന്ദയാണ് അപകടത്തിൽ പതറാതെ ആത്മധൈര്യത്തോടെ നീന്തി കരപറ്റിയത്. ഏലപ്പാറ അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൽ വെച്ച് അമ്മ സംഗീതയ്ക്കൊപ്പം നടന്ന് പോകുമ്പോഴാണ് കുട്ടി വെള്ളത്തിൽ വീണത്. റോഡിന്റെ നടുവിൽ ചെളിയായിരുന്നു. അതിനാൽ ഒരു വശത്തേക്ക് നടക്കുകയായിരുന്നു. ചവിട്ടിയ ഉടനെ തെന്നിപ്പോയെന്ന് അളകനന്ദ പറയുന്നു. വീണതോടെ ഇടത്തേക്ക് നീന്തി ചെടിയിൽ പിടിച്ച് കയറുകയായിരുന്നു. ഞാനും അമ്മയും ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. കരയ്ക്കെത്തിയപ്പോഴേക്കും നാട്ടുകാർ എടുത്ത് ആശുപത്രിയിലെത്തിച്ചു. പാലത്തിനടിയിൽ ടാറിങ് ഉണ്ടായതോണ്ട് അവിടെ കാലിടിച്ചു. സ്കൂൾ ബാഗും ഉൾപ്പെടെയാണ് പുഴയിൽ വീണത്. ബാഗ് ഉണ്ടായത് കൊണ്ടാണ് വെള്ളത്തിൽ പൊങ്ങിക്കിടന്നത്. എന്നാൽ ബാഗിന് വെയ്റ്റ് തോന്നിയില്ല. നീന്താൻ നേരത്തെ കുറച്ച് പേടിയുണ്ടായിരുന്നു. താഴോട്ട് വീണപ്പോൾ പേടി തോന്നി. രണ്ടാം ക്ലാസ് മുതൽ അമ്മ നീന്തൽ പഠിപ്പിച്ചിരുന്നു. അതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും അളകനന്ദ പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009