ശ്രീകണ്ഠപുരം നഗരസഭയുടെ 2024 – 25 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയായ ഓണത്തിന് ഒരു കുട്ടപ്പൂവ് പദ്ധതി നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ അനുഭാഗ്യ സ്വാഗതം പറഞ്ഞ പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന വർഗീസ് അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ വി പി, കൗൺസിലർ കെ വി കുഞ്ഞിരാമൻ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. ഓണക്കാലം ആകുമ്പോൾ പൂക്കളത്തിന് പൂവ് ശേഖരിക്കുന്നതിന് വേണ്ടി വലിയ വില കൊടുത്ത് മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിച്ച് കൊണ്ടിരുന്നതിന് ഒരു പരിഹാരം എന്ന നിലയ്ക്കാണ് ഓണത്തിന് ഒരു കുട്ടപ്പൂവ് പദ്ധതി ആവിഷ്കരിച്ചത്. ഇതുവഴി കുറഞ്ഞ വിലയിൽ പൂക്കളത്തിന് ആവശ്യമായ പൂക്കൾ ശേഖരിക്കാൻ സാധിക്കുമെന്ന് ചെയർപേഴ്സൺ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ചെണ്ടുമല്ലിയുടെയും വാടാമുല്ലയുടെയും തൈകളാണ് സബ്സിഡി നിരക്കിൽ വിതരണം ചെയ്തത്. കൃഷി അസിസ്റ്റന്റ് ഓഫീസർ ജയകൃഷ്ണൻ പി ചടങ്ങിന് നന്ദി അറിയിച്ചു സംസാരിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009