ശ്രീകണ്ഠാപുരം വാർത്തകൾ

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം: ല​ക്ഷ​ണ​ങ്ങ​ൾ, ര​ക്ഷാ മാ​ര്‍​ഗ്ഗങ്ങൾ

Images (8)

നി​സാ​ര​മാ​യ രോ​ഗ​സാ​ഹ​ച​ര്യ​ത്തി​ല്‍​നി​ന്നു ഗു​രു​ത​ര​മാ​യ രോ​ഗാ​വ​സ്ഥ​യി​ലൂ​ടെ മ​ര​ണ​ത്തി​ലേ​ക്കു​വ​രെ എ​ത്തി​ച്ചേ​ക്കാ​വു​ന്ന​താ​ണ് അ​മീ​ബി​ക് മെ​നി​ഞ്ജോ എ​ന്‍​സെ​ഫ​ലൈ​റ്റി​സ് അ​ഥ​വ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം. കൂ​ടു​ത​ലും കു​ട്ടി​ക​ളി​ല്‍ ക​ണ്ടു​വ​രു​ന്ന ഈ ​രോ​ഗം പി​ടി​പെ​ട്ടാ​ല്‍ മ​ര​ണം വ​രെ

പരസ്യം

ബ്രെ​യി​ന്‍ ഈ​റ്റ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന നേ​ഗ്ലെ​റി​യ ഫൗ​ലേ​റി വി​ഭാ​ഗ​ത്തി​ല്‍​പെ​ടു​ന്ന അ​മീ​ബ ത​ല​ച്ചോ​റി​ല്‍ എ​ത്തു​ന്ന​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. *അ​മീ​ബ ത​ല​ച്ചോ​റി​നെ ബാ​ധി​ച്ച​തി​നു​ശേ​ഷ​മേ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ചു തു​ട​ങ്ങു​ക​യു​ള്ളൂ എ​ന്ന​തി​നാ​ല്‍ ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കു​ക എ​ളു​പ്പ​മ​ല്ല*.വ​ള​രെ അ​പൂ​ര്‍​വ​മാ​യി മാ​ത്രം ക​ണ്ടു​വ​രു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണി​തെ​ങ്കി​ലും 99 ശ​ത​മാ​നം രോ​ഗി​ക​ളും മ​രി​ക്കു​ന്നു എ​ന്ന​താ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​ത്തെ ഭ​യ​പ്പെ​ടു​ന്ന​താ​ക്കു​ന്ന​ത്. ചൂ​ടു​കാ​ല​ത്താ​ണ് ഈ ​രോ​ഗം സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന​ത്. ദീ​ര്‍​ഘ​നാ​ളാ​യി വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന കു​ള​ങ്ങ​ള്‍, തോ​ടു​ക​ള്‍, വെ​ള്ള​ക്കെ​ട്ടു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ മു​ങ്ങി​ക്കു​ളി​ക്കു​ന്ന​തു​വ​ഴി​യാ​ണ് സാ​ധാ​ര​ണ​യാ​യി രോ​ഗം പി​ടി​പെ​ടു​ക.മൂ​ക്കി​ലൂ​ടെ വെ​ള്ളം ക​യ​റു​മ്പോ​ള്‍ നേ​ഗ്ലെ​റി​യ ഫൗ​ലേ​റി​യും ശ​രീ​ര​ത്തി​ലു​ള്ളി​ല്‍ ക​ട​ക്കും. ഇ​വ മ​ണം അ​റി​യാ​ന്‍ സ​ഹാ​യി​ക്കു​ന്ന നാ​ഡീ​ഞ​ര​മ്പു​ക​ളി​ലൂ​ടെ നേ​രേ ത​ല​ച്ചോ​റി​ലെ​ത്തും.ത​ല​ച്ചോ​റി​നെ പൊ​തി​ഞ്ഞു സം​ര​ക്ഷി​ക്കു​ന്ന മെ​നി​ഞ്ച​സു​ക​ളെ ത​ക​ര്‍​ത്ത​ശേ​ഷം ത​ല​ച്ചോ​റി​നു​ള്ളി​ലേ​ക്കു ക​യ​റും. ഈ ​ഘ​ട്ട​ത്തി​ല്‍ മാ​ത്ര​മാ​കും ല​ക്ഷ​ണ​ങ്ങ​ള്‍​പോ​ലും ക​ണ്ടു​തു​ട​ങ്ങു​ക. വ​ള​രെ​പ്പെ​ട്ടെ​ന്നു ത​ന്നെ സൂ​ക്ഷ്മാ​ണു​ക്ക​ള്‍ ത​ല​ച്ചോ​റി​ല്‍ ആ​കെ വ്യാ​പി​ക്കു​ക​യും കോ​ശ​ങ്ങ​ള്‍​ക്ക് ത​ക​രാ​ര്‍ സം​ഭ​വി​ച്ച് മ​ര​ണ​പ്പെ​ടു​ക​യു​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. ♦️ *ല​ക്ഷ​ണ​ങ്ങ​ൾ* ക​ഠി​ന​മാ​യ പ​നി, ത​ല​വേ​ദ​ന, ഛര്‍​ദ്ദി, ത​ള​ര്‍​ച്ച എ​ന്നി​വ​യാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍. മൂ​ര്‍​ധ​ന്യാ​വ​സ്ഥ​യി​ല്‍ ബോ​ധ​ക്കേ​ടും ചി​ല​രി​ല്‍ അ​പ​സ്മാ​ര​വും കാ​ണാ​റു​ണ്ട്. കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ല്‍​നി​ന്ന് രോ​ഗം ഉ​ണ്ടാ​കു​ന്നു എ​ന്ന​തി​നാ​ലാ​ക​ണം 12-15 വ​യ​സു​വ​രെ​യു​ള്ള ആ​ണ്‍​കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടി​ട്ടു​ള്ള​ത്.രോ​ഗം തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​ട്ട് ഏ​താ​നം വ​ര്‍​ഷ​ങ്ങ​ള്‍ മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ എ​ന്ന​തി​നാ​ല്‍ മ​രു​ന്നു​ക​ള്‍ ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ളും ആ​ന്‍റി​ല് ഫം​ഗ​ല്‍​സും കൂ​ട്ടി​ച്ചേ​ര്‍​ത്തു​ള്ള കോ​മ്പി​നേ​ഷ​ന്‍ മ​രു​ന്നു​ക​ളാ​ണ് രോ​ഗി​ക​ള്‍​ക്ക് ന​ല്‍​കാ​റു​ള​ള​ത്. പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഏ​റെ ഉ​ണ്ടാ​കാ​നി​ട​യു​ള്ള​തി​നാ​ല്‍ പ​ല​രി​ലും ചി​കി​ത്സ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​കാ​റി​ല്ല. മ​ര​ണ​നി​ര​ക്ക് കൂ​ടു​ന്ന​തി​ന്‍റെ ഒ​രു കാ​ര​ണ​വും ഇ​താ​ണ്. മ​രു​ന്നി​ന് വീ​ര്യം കൂ​ടു​ത​ലാ​യ​തി​നാ​ല്‍ രോ​ഗി​ക​ളി​ല്‍ പൊ​ട്ടാ​സ്യ​ത്തി​ന്‍റെ അ​ള​വ് പെ​ട്ടെ​ന്ന് കു​റ​യു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​റു​ണ്ട്. മാ​ത്ര​മ​ല്ല വൃ​ക്ക​യും ക​ര​ളും ത​ക​രാ​റി​ലാ​കു​ന്ന സ​ന്ദ​ര്‍​ഭ​ങ്ങ​ളും ഉ​ണ്ടാ​കാ​റു​ണ്ട്. മ​രു​ന്നു​ക​ള്‍ എ​ല്ലാ​യി​ട​ത്തും ല​ഭ്യ​മ​ല്ല എ​ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ♦️ *പ​ക​രി​ല്ല, പ​ക്ഷേ ശ്ര​ദ്ധ വേ​ണം* മു​ന്‍​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് രോ​ഗം ക​ണ്ടു​പി​ടി​ക്കാ​ന്‍ ക​ഴി​യു​ന്നു എ​ന്ന​തു​കൊ​ണ്ടാ​കാം അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ഇ​പ്പോ​ള്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. പ്ര​തി​രോ​ധ ശ​ക്തി കു​റ​വു​ള്ള​വ​രി​ലാ​ണ് രോ​ഗം വേ​ഗ​ത്തി​ല്‍ പി​ടി​പെ​ടു​ന്ന​ത്. ഒ​രു​കൂ​ട്ടം കു​ട്ടി​ക​ള്‍ ഒ​രേ സ​മ​യം കു​ള​ത്തി​ല്‍ മു​ങ്ങി​ക്കു​ളി​ക്കു​മ്പോ​ള്‍ ഇ​വ​രി​ല്‍ ഒ​ന്നോ ര​ണ്ടോ പേ​രി​ല്‍ മാ​ത്രം രോ​ധ​ബാ​ധ ഉ​ണ്ടാ​കു​ന്ന​ത് ഇ​തു​കൊ​ണ്ടാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ല്‍ ത​ന്നെ അ​തി​നു​ത​കു​ന്ന മ​രു​ന്ന് ന​ല്‍​കാ​ന്‍ ക​ഴി​യു​ക എ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്. പ​ല​പ്പോ​ഴും വൈ​റ​ല്‍ പ​നി​യാ​ണ് എ​ന്നു ക​രു​തി സ്വ​യം​ചി​കി​ത്സ ന​ട​ത്തി അ​പ​സ്മാ​ര​മൊ​ക്കെ ആ​യ​തി​നു​ശേ​ഷ​മാ​കും ഡോ​ക്ട​ര്‍​മാ​രു​ടെ അ​ടു​ക്ക​ലെ​ത്തു​ക. അ​പ്പോ​ഴേ​ക്കും സ​മ​യം ഏ​റെ വൈ​കി​യി​ട്ടു​മു​ണ്ടാ​കും. മ​നു​ഷ്യ​നി​ല്‍​നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രി​ല്ല എ​ന്ന​ത് മാ​ത്ര​മാ​ണ് ഒ​രാ​ശ്വാ​സം. രോ​ഗ സാ​ധ്യ​ത​ക​ളെ കു​റി​ച്ച് സ്വ​യം ബോ​ധ​വാ​ന്മാ​രു​കു​ന്ന​തോ​ടൊ​പ്പം കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ള​ത്തി​ല്‍ കു​ളി​ക്കാ​തി​രി​ക്കാ​നും മൂ​ക്കി​ല്‍ വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. *രോ​ഗം വ​രാ​തെ നോ​ക്കു​ക​മാ​ത്ര​മാ​ണ് ഇ​ത്ത​രം മാ​ര​ക രോ​ഗാ​വ​സ്ഥ​യി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ള്ള മാ​ര്‍​ഗം*.

Images (9)
പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
Whatsapp Image 2024 07 12 At 20.41.52
പരസ്യം
Whatsapp Image 2024 06 29 At 15.31.16
പരസ്യം
15 Aug Offer
പരസ്യം
Whatsapp Image 2024 08 06 At 13.01.33
പരസ്യം
Whatsapp Image 2024 06 29 At 15.28.48
പരസ്യം
Whatsapp Image 2024 06 29 At 15.30.50
പരസ്യം
Whatsapp Image 2024 06 29 At 15.32.06
പരസ്യം
Whatsapp Image 2024 06 29 At 15.28.06
പരസ്യം
പരസ്യം