യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3 ന്റെ കീഴിലുള്ള ശ്രീകണ്ഠാപുരം ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ജൂൺ 30ന് വൈകുന്നേരം 6 മണിക്ക് ശ്രീകണ്ഠാപുരം വ്യാപാര ഭവനിൽ വെച്ച് നടത്തുന്നു. കെ വി ഗോപി പ്രസിഡന്റ് ആയുള്ള കമ്മിറ്റിയാണ് സ്ഥാനാരോഹണം ചെയ്യുന്നത്.
യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ റീജിയണൽ ചെയർമാൻ രഞ്ജിത്ത് കുമാർ കെ പരിപാടി ഉദ്ഘാടനം ചെയ്യും.ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് മെമ്പർമാർക്ക് അംഗത്വ വിതരണം നൽകും.റീജിയണൽ വൈസ് ചെയർമാൻ വി പി അശോകൻ പുതിയ ഭാരവാഹികൾക്കുള്ള സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കും. ഈ വർഷം ക്ലബ്ബ് നടപ്പിലാക്കുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്റർനാഷണൽ സർവീസ് ഡയറക്ടർ സി വി ഹരിദാസൻ നിർവഹിക്കും. യങ്ങ് മൈൻഡ് സ് ഇന്റർനാഷണലിന്റെ ഔദ്യോഗിക പതാക റീജണൽ സെക്രട്ടറി രാജേഷ് ഗോപാൽ ക്ലബ്ബ് പ്രസിഡണ്ടിന് കൈമാറും. ഈ വർഷം നടപ്പിലാക്കുന്ന സാമൂഹ്യ വനവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് സെക്രട്ടറി സി വി വിനോദ് കുമാർ നിർവഹിക്കും.ക്ലബ്ബ് പ്രസിഡന്റ് രാജേഷ് പി വി അധ്യക്ഷത വഹിക്കും. പ്രോഗ്രാം കൺവീനർ ജോസഫ് മാത്യു, സ്വാഗതവും, ക്ലബ്ബ് സെക്രട്ടറി സന്തോഷ് കുമാർ പി നന്ദിയും പ്രകാശിപ്പിക്കും. അഞ്ച് ലക്ഷം രൂപയുടെ സാമൂഹ്യ സേവന പ്രവർത്തനമാണ് ക്ലബ്ബ് ഈ വർഷം നടപ്പിലാക്കുന്നത്. രോഗികൾക്ക് ചികിത്സാസഹായം, നിർധന വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ സ്കോളർഷിപ്പ്, നിരവധി ബോധവൽക്കരണ ക്ലാസുകൾ, രക്തദാന ക്യാമ്പ്, പരിസര ശുചീകരണം, സാമൂഹ്യ വനവൽക്കരണം, ലഹരി വിരുദ്ധ പ്രവർത്തനം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഈ വർഷം നടപ്പിലാക്കുന്നതാണ്. കെ വി ഗോപി പ്രസിഡന്റ്, സന്തോഷ് കുമാർ പി സെക്രട്ടറി, രാമചന്ദ്രൻ പി വി ട്രഷറർ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് സ്ഥാനാരോഹണം ചെയ്യുന്നത്. കെ വി പ്രശാന്ത്, ജോർജ് ജോസഫ്, കെ വി ഗോപി, രാജേഷ് പി വി, സന്തോഷ് കുമാർ പി, ജോസഫ് മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009