കണ്ണൂർ: കണ്ണൂരില്‍ കാലവർഷത്തില്‍ കനത്ത നഷ്ടം. നിരവധി വീടുകള്‍ ആഞ്ഞു വീശിയ ചുഴലിക്കാറ്റില്‍ തകർന്നു. വൈദ്യുതി തുണുകളും ട്രാൻസ്ഫോർമറുകളും കടപുഴകിമലയോരത്താണ് കനത്ത നാശമുണ്ടായത്. നിരവധി വിടുകളാണ് ശക്തിയാർജ്ജിച്ച പേമാരിയില്‍ തകർന്നത്.
ഇതിനൊപ്പം കണ്ണൂരില്‍ കടല്‍ക്ഷോഭവും അതിരൂക്ഷമാണ് പയ്യാമ്പലം ബീച്ചിലെ താഴ്ന്ന പ്രദേശങ്ങള്‍ കടലെടുത്തു. കോർപറേഷൻ പുതുതായി നിർമ്മിച്ച പുലിമുട്ട് കനത്ത തിരമാലയില്‍ തകർന്നു. പുലിമുട്ടിൻ്റെ ദൂരെ കടലിൻ്റെ ചേർന്ന ഭാഗമാണ് തകർന്നത് രണ്ടു ദിവസം മുൻപാണ് ചെറിയ തോതില്‍ ഇവിടെ തകർച്ച കണ്ടു തുടങ്ങിയത്. പിന്നീട് പുലിമുട്ടിൻ്റെ കടലിനോട് ചേർന്നു കിടക്കുന്ന പുലിമുട്ടിൻ്റെ ഭാഗം തിരയെടുക്കുകയായിരുന്നു. മൂന്നര കിലോമീറ്റർ ദൂരത്തിലുള്ള പയ്യാമ്പലം ബീച്ചിലെ പള്ളിയാംമൂല വരെയുള്ള പല ഭാഗങ്ങളും കടലെടുത്തിട്ടുണ്ട് പയ്യാമ്പലം ബീച്ചിലെത്തുന്ന സന്ദർശകരില്‍ മിക്കയാളുകളും കുടുംബ സമേതമെത്തുന്നത് പുലിമുട്ട് ഭാഗത്താണ്. ഇവിടെ നിന്നാണ് കടല്‍ ഭംഗി ആസ്വദിക്കുന്നതും സെല്‍ഫിയെടുക്കുന്നതും ശക്തമായ മഴയില്‍ അപ്രതീക്ഷതമായി കനത്ത തിരമാലകള്‍ ഉണ്ടാകുമെന്നതിനാല്‍ ഇവിടം സന്ദർശിക്കുന്നത് അപകടകരമാണെന്ന് ലൈഫ് ഗാർഡുമാർ മുന്നറിയിപ്പ് നല്‍കി. നിലവില്‍ മഴ കനത്തതിനാല്‍ പയ്യാമ്പലം ബിച്ചിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വിലക്കുണ്ട്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കണ്ണൂർ കോർപറേഷൻ പയ്യാമ്പലം പുലിമുട്ട് മാസങ്ങള്‍ക്ക് മുൻപ് നിർമ്മിച്ചത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009