പേരാവൂർ : ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ബെംഗളുരുവിൽ വച്ച് കൂത്തുപറമ്പ് പൊലീസ് അറസ്‌റ്റ് ചെയ്തു. കൊട്ടിയൂർ ഇടക്കാട്ട് ഹൗസിൽ ഇ.എം.അരുണിനെയാണ് (30) വെള്ളിയാഴ്ച രാത്രി ബെംഗളൂരു നാഗനഹള്ളിയിലെ ഫ്ലാറ്റിൽ വച്ച് എസ്.ഐ അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത്‌തത്. കഴിഞ്ഞ മാസം 23നായിരുന്നു കേസിനാസ്‌പദമായ സംഭവം. ലോറി ഡ്രൈവറായ അരുൺ കുടുംബവഴക്കിനെ തുടർന്ന് ലോറിയിലെ ജാക്കി ലിവർ കൊണ്ട് ഭാര്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതര മായി പരുക്കേറ്റ ഭാര്യ പേരാവൂർ സ്വദേശിനി അനുപമ ആസ്പത്രിയിൽ ചികിത്സയിലാണ് .സംഭവത്തിന് ശേഷം അരുൺ ഒളിവിൽ പോയതായിരുന്നു. വധ ശ്രമത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. സിവിൽ പൊലീസ് ഓഫിസർമാരായ രാജേഷ്, പ്രശോഭ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.2023ൽ കേളകത്തും മറ്റൊരു വധശ്രമക്കേസ് കൂടി അരുണിന്റെ പേരിൽ ഉള്ളതായി പൊലീസ് പറഞ്ഞു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009