ശ്രീകണ്ഠാപുരം : മലപ്പട്ടം അടൂരിൽ മദ്യപസംഘത്തിൻ്റെ അക്രമത്തിൽ ഡിവൈഎഫ്ഐ നേതാവിന് ഗുരുതര പരിക്ക്. ശനി രാത്രി പത്തുമണിയോടെ മലപ്പട്ടം അടൂരിലാണ് സംഭവം. വിവാഹ വീട്ടിൽ മദ്യപിച്ചെത്തി അലോസരം ഉണ്ടാക്കിയ സംഘത്തെ ചോദ്യം ചെയ്തതോടെ നിഖിനെ കൂട്ടമായി ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ നിഖിലിനെ കണ്ണൂർ എകെജി മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിനും കൈയിലും പുറത്തുമാണ് പരിക്ക്. എം നിഖിൽ(27), പി രാജീവൻ(32), എൻ ആദർശ്(22), തുടങ്ങി കണ്ടാലറിയുന്ന 25 ഓളം പേരാണ് നിഖിലിനെ ആക്രമിച്ചത്. സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂർ എകെജി മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിഖിലിനെ സിപിഐ എം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി അഡ്വ. എംസി രാഘവൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ ശ്രീജിത്ത്, ബ്ലോക്ക് പ്രസിഡന്റ് കെ വി ജിതിൻ തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009