കൂട്ടുപുഴ: കൂട്ടുപുഴ സ്‌നേഹഭവനിലേക്കുള്ള നിലവിലെ വഴി കർണാടക വനംവകുപ്പ് ബാരിക്കേഡ് വച്ച് അടച്ചതിനെതിരെ പ്രതിഷേധം ശക്തം.കൂട്ടുപുഴ പുതിയ പാലം തുറന്നതോടെ പഴയ പാലം കേരള സർക്കാർ അടച്ചിരുന്നു. പഴയ പാലത്തിന്‍റെ മറുകരയോട് ചേർന്നുള്ള സ്നേഹ ഭവനിലേക്ക് ഇതോടെ പുതിയ പാലത്തിലൂടെ കടന്ന് കർണാടകയുടെ അധീനതയിലുള്ള പഴയ പാലം റോഡ് വഴിയായിരുന്നു സഞ്ചരിച്ചത്. ഈ റോഡ് കർണാടക ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചതോടെയാണ് സ്നേഹഭവനിലേക്ക് എത്താൻ വഴിയില്ലാത്ത അവസ്ഥയായത്. സ്നേഹ ഭവനില്‍ രോഗികളായവരടക്കം നൂറോളം അന്തേവാസികളുണ്ട്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലും വഴിയില്ലാത്ത അവസ്ഥയാണ്. വിവിധ പ്രദേശങ്ങളില്‍നിന്ന് ഭക്ഷണം വസ്ത്രം ഉള്‍പ്പെടെ സഹായങ്ങളുമായി എത്തുന്നവർക്കും ഇവ സ്‌നേഹഭവനിലേക്കെത്തിക്കൻ കഴിയുന്നില്ല. കർണാടക അധികൃതർ വഴി അടച്ചതോടെ സ്‌നേഹഭവന് സമീപത്ത് ഉളിക്കല്‍ പഞ്ചായത്തിന്‍റെ പരിധിയില്‍ താമസിക്കുന്നമൂന്ന് കുടുംബങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. കർണാടക സർക്കാർ അവരുടെ അധീനതയിലുള്ള റോഡ് അടച്ച സാഹചര്യത്തില്‍ കേരളസർക്കാർ അടച്ചിട്ട കൂട്ടുപുഴ പാലം തുറന്നുകൊടുത്ത് വഴിയൊരുക്കണമെന്ന് സ്നേഹഭവൻ അധികൃതരും നാട്ടുകാരും വഴിയില്ലാതെ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളും ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം പഴയ പാലം തുറക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭമാരംഭിക്കാനാണ് തീരുമാനം.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009