ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭക്കെതിരെ നടത്തുന്നത് രാഷ്ട്രീയ പകപോക്കലെന്ന് യുഡിഎഫ്.

Images 6

ശ്രീകണ്ഠപുരം : ആവശ്യമായ ഫണ്ട്‌ അനുവദിക്കാതെയും നിർവഹണ ഉദ്യോഗസ്ഥരെ പദ്ധതി നടത്തേണ്ട സമയത്ത് രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റിയും ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരെ അനുവദിക്കാതെയും ഇടതുസർക്കാരും സി പി എമ്മും ശ്രീകണ്ഠപുരം നഗരസഭക്കെതിരെ നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും ഇത് രാഷ്ട്രീയപരമായി ചെറുക്കുമെന്നും യുഡിഎഫ് നേതൃത്വം അറിയിച്ചു. മാർച്ച്‌ 27 വരെ ട്രഷറിയിൽ ബില്ലുകൾ സമർപ്പിക്കാമെന്നിരിക്കെ 22 ന് ശേഷം കൊടുത്ത ഒരു ബില്ലും പാസാക്കേണ്ടതില്ല എന്ന് നിർദേശം ഗവണ്മെന്റിൽ നിന്നും ലഭിച്ചിട്ടുണ്ട് എന്നാണ് ട്രഷറിയിൽ നിന്നും പറഞ്ഞിട്ടുള്ളത്. ഇപ്പോഴും ഒന്നേമുക്കാൽ കോടി യുടെ ബില്ലുകൾ പാസ്സാക്കാനുണ്ട്.2020-21 ൽ ആവശ്യമായ ഉദ്യോഗസ്ഥരുണ്ടായിരുന്ന സമയത്ത് ശ്രീകണ്ഠപുരം നഗരസഭ സ്പിൽ ഓവർ പദ്ധതി അടക്കം 115% പൂർത്തിയാക്കി സംസ്ഥാനത് ഒന്നാം സ്ഥാനത്ത്ആയിരുന്നു. നഗരസഭയുടെ 2023 – 24 വാർഷിക പദ്ധതികൾ ആകെ 13.86 കോടി രൂപയാണ്. ഇതിൽ 6.12 കോടി രൂപ കേcന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടാണ്. ആയത് നഗരസഭയ്ക്ക് ഇന്നേ ദിവസംവരെ ലഭ്യമായിട്ടില്ല. പ്രസ്തുതഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾപൂർത്തീകരിച്ചെങ്കിലും ഫണ്ട് ലഭ്യമാകാത്തതിനാൽ ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ചിലവ് ശതമാനം കണക്കാക്കുമ്പോൾ ഈ തുകയും കൂടി ചേർത്ത് കണക്കാക്കുമ്പോളാണ് നഗരസഭയുടെ പദ്ധതി ചിലവ് ശതമാനം കുറവ് കാണിക്കുന്നത്. നഗരസഭയ്ക്ക് ലഭ്യമായ വികസന ഫണ്ട് ആകെ 8,02, 98,616 രൂപയിൽ 4, 05, 01, 333 രൂപയുടെ ബില്ലുകൾ ട്രഷറി വഴി മാർച്ച് 31 വരെ പാസ്റ്റാക്കുകയും, സർക്കാർ നിർദ്ദേശപ്രകാരം 27 ന് മുമ്പ് സമർപ്പിച്ച 1,54, 10,525 രൂപയുടെ ബില്ലുകൾ പാസ്സാക്കാതെ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തുകയുമാണുണ്ടായത്. ഈ ബില്ലുകൾ സംബന്ധിച്ച സർക്കാർ നിർദ്ദേശം വരുന്ന മുറയ്ക്ക് മാത്രമേ പാസാക്കാൻ കഴിയു എന്നാണ് ശ്രീകണ്ഠപുരം ട്രഷറിയുടെ നിലപാട്. കൂടാതെ ഏറ്റവും കൂടുതൽ പദ്ധതികൾ നിർവ്വഹണം നടത്തേണ്ട സെക്രറി, എഞ്ചിനീയർ എന്നിവരുടെ അഭാവം പദ്ധതി നിർവ്വഹണം സമയ ബന്ധിതമായി നടത്തുന്നതിന് വിഘാതം സൃഷ്ടിച്ചു.മാർച്ച് മാസം സെക്രട്ടറി വന്നതിന് ശേഷമാണ്, സെക്രട്ടറിയുടെ പദ്ധതികൾ ചിലവിലേക്ക് നീങ്ങിയത്. എഞ്ചിനീയറുടെ കുറവ് പൊതുമരാമത്ത് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇപ്പോഴും എഞ്ചിനീയറുടെയും, രണ്ട് ഓവർസിയർമാരുടെയും കുറവ് നികത്തിയിട്ടില്ല. വസ്തുതകൾ ഇങ്ങനെയാണെന്നിരിക്കെ ശ്രീകണ്ഠപുരം നഗരസഭയ്ക്ക് എതിരെ നടത്തുന്ന വാർത്തകൾ വസ്തുതയ്ക്ക് നിരക്കാത്തതുമാണ്.കൂടാതെ ഏറ്റവും കൂടുതൽ പദ്ധതികൾ നിർവ്വഹണം നടത്തേണ്ട സെക്രറി, എഞ്ചിനീയർ എന്നിവരുടെ അഭാവം പദ്ധതി നിർവ്വഹണം സമയ ബന്ധിതമായി നടത്തുന്നതിന് വിഘാതം സൃഷ്ടിച്ചു.മാർച്ച് മാസം സെക്രട്ടറി വന്നതിന് ശേഷമാണ്, സെക്രട്ടറിയുടെ പദ്ധതികൾ ചിലവിലേക്ക് നീങ്ങിയത്. എഞ്ചിനീയറുടെ കുറവ് പൊതുമരാമത്ത് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കാത്ത സ്ഥിതി പറയേണ്ടതില്ലല്ലോ. എഞ്ചിനീയറുടെയും, രണ്ട് ഓവർസിയർമാരുടെയും ഓഫിസിൽ 4 ക്ലർക്കുമാരുടെയും ഒഴിവുണ്ട്. അത് ഈ സമയം വരെ നികത്തിയിട്ടില്ല.വസ്തുതകൾ ഇങ്ങനെയാണെന്നിരിക്കെ ശ്രീകണ്ഠപുരം നഗരസഭയ്ക്ക് എതിരെ നടത്തുന്ന ഇത്തരം കപട രാഷ്രീയ സമരങ്ങളുടെ നിജ സ്ഥിതി ജനങ്ങൾ തിരിച്ചറിയും. ഇലക്ഷനെ മുന്നിൽ കണ്ടുകൊണ്ട് നടത്തുന്ന ഇത്തരം ഗിമ്മിക്കുകൾ ജനം പരമ പുച്ഛത്തോടെ ചവറ്റുകുട്ടയിൽ ഇടുമെന്നും ഇലക്ഷൻ മുന്നിൽ കണ്ട് നാല് വോട്ട് ലക്ഷ്യം വെച്ചുള്ള നെറികെട്ട രാഷ്ട്രീയക്കളി അവർക്ക് തിരിച്ചടിയാവുമെന്നും ഇടതുപക്ഷ നീക്കത്തെ ചെറുത്ത് തോൽപിക്കുമെന്നും നേതാക്കളായ എം ഒ മാധവൻ, എൻ പി റഷീദ്, ഇവി രാമകൃഷ്ണൻ,കെ സലാഹുദ്ദീൻ, കെ പി ഗംഗാധരൻ, എൻ ജെ സ്റ്റീഫൻ, എൻ പി സിദ്ദീഖ്, ഒ വി ഹുസൈൻ, ജിയോ ജേക്കബ്, വർഗീസ് വയലാമണ്ണിൽ,വി എൻ അശ്രഫ് അറിയിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം