കണ്ണൂർ : പാർട്ടി തീരുമാനപ്രകാരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞവർക്ക് പാർട്ടിയിൽ അർഹമായ ഭാരവാഹിത്വം നൽകണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സിക്കും കെ.പി.സി.സിക്കും നിവേദനം നൽകുവാൻ മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റുമാരുടെ യോഗം തീരുമാനിച്ചു. ദീർഘകാലം പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി നേതൃത്വം നൽകുകയും കഴിവ് തെളിയിക്കുകയും ചെയ്ത മുൻബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമാർ സ്ഥാനമൊഴിഞ്ഞിട്ട് ഒരു വർഷം ആകാറായിട്ടും പാർട്ടിയിൽ അർഹതപ്പെട്ട ഒരു സ്ഥാനവും നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനും കെ.പി.സി.സി പ്രസിഡൻറ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മറ്റ് നേതാക്കന്മാർക്കും നിവേദനം നൽകുന്നത്. യോഗത്തിൽ എം.ഒ.മാധവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തോമസ് വർഗീസ്, കാപ്പാടൻ ശശിധരൻ, എം. വി. രവീന്ദ്രൻ, സണ്ണി മേച്ചേരി, കെ.കെ. ജയരാജൻ, പുതുക്കുടി ശ്രീധരൻ, സുരേഷ് ചാലാറത്ത്, വി.സി. നാരായണൻ,അഡ്വ ടി.കെ. ഗോപിനാഥ്, കെ.എം.ശിവദാസൻ, ദേവസ്യ പാലപ്പുറം എന്നിവർ സംസാരിച്ചു. നേതൃത്വത്തെ ബന്ധപ്പെടാനായി എം. ഒ. മാധവൻ മാസ്റ്ററെ ചെയർമാനായും കാപ്പാടൻ ശശിധരനെ കൺവീനറായും യോഗം തിരഞ്ഞെടുത്തു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009