ചെങ്ങളായി: ചെങ്ങളായി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടിൻ്റെ താൽകാലീക ചുമതല ലഭിച്ചയാളുടെ സ്ഥാനാരോഹണം പേരിനൊരു ചടങ്ങായി മാത്രം നടത്തേണ്ടി വന്നു. പ്രവർത്തകരും അനുഭാവികളും നേതാക്കളുമായി ആകെ 25 ൽ താഴെ ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.48 അംഗങ്ങൾ ഉള്ള മണ്ഡലം കമ്മിറ്റിയിൽ നിന്നും അഞ്ചിൽ ഒന്നുപേരും,ഭൂരിഭാഗം മേൽകമ്മിറ്റി ഭാരവാഹികളിൽ ഏതാനും പേരും മാത്രമേ പങ്കെടുത്തുള്ളൂ.പോഷക സംഘടനാ പ്രസിഡന്റുമാരും ഒട്ടേറെ ബൂത്ത് പ്രസിഡന്റുമാരും ചടങ്ങിൽ നിന്നും വിട്ടുനിന്നു ചെങ്ങളായി പഞ്ചായത്തിലെ ഒന്നോരണ്ടോ നേതാക്കളുടെ ഗ്രൂപ്പ് ഏകാധിപത്യ രാഷ്ട്രീയത്തോട് ഉള്ള വിയോജിപ്പും വൈസ് പ്രസിഡന്റുമാരെ നോക്കുകുത്തിയാക്കി ഏറ്റവും ജൂനിയറായ ഒരു സെക്രട്ടറിക്ക് മണ്ഡലം പ്രസിഡൻ്റിൻ്റെ ചുമതല നൽകിയതിലുള്ള പ്രതിഷേധ സൂചകവുമായാണ് ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കാതിരിക്കാനുള്ള പ്രധാന കാരണം.പങ്കെടുക്കാതെ പുറത്തുള്ള ബഹുഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായത്തിന് വിലകൽപിക്കാതെ ഗ്രൂപ്പ് രാഷ്ട്രീയം വളർത്താൻ ചിലർ നടത്തുന്ന ഇത്തരം തെറ്റിയ നടപടിയിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ചെങ്ങളായി മണ്ഡലത്തിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ നാമമാത്രമായ ഗ്രൂപ്പ് നേതാക്കളുടെ സ്വാധീനം അസ്തമിക്കുന്ന സൂചനയാണ് ഇന്നത്തെ പരിപാടിയിലൂടെ ബോധ്യമായിട്ടുള്ളത്.എത്ര ഉന്നതനായാലും എല്ലാ കാലത്തും അവരുടെ ആജ്ഞാനുവർത്തികളാകുവാൻ കോൺഗ്രസ്സ് പ്രവർത്തകരെ കിട്ടില്ല എന്ന ബോധം ഇത്തരക്കാർക്ക് ഉണ്ടാവേണ്ടതാണ്. ഇവരുടെ തെറ്റായ സമീപനയാണ് ചെങ്ങളായി ലെ കോൺഗ്രസ് പാർട്ടിയിൽ വിഭാഗീയതയ്ക്ക് വളം വെച്ചത്.ഇവരുടെ ഇത്തരം സമീപനത്തിനെതിരെ പ്രതികരിക്കുന്നവരെ ഇല്ലായ്‌മ ചെയ്യുന്ന ഇവരുടെ ഏകാധിപത്യ നിലപാടിനെതിരെ ഏതറ്റം വരെയും പോകാൻ കോൺഗ്രസ്സ് പ്രവർത്തകർ തായ്യാറാവും മാർച്ച് ആദ്യവാരം വിപുലമായ കൺവെൻഷൻ വിളിച്ചു ചേർത്ത് ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് രവീന്ദ്രൻ മേപ്പാട്ട് (ബ്ലോക്ക് വൈസ് പ്രസിഡൻ്റ്) എ.കെ. വാസു ((ബ്ലോക്ക് ജനറൽ സെക്രട്ടറി) പടപ്പയിൽ പ്രദീപൻ (ബ്ലോക്ക് ജനറൽ സെക്രട്ടറി) വി.കെ. വിജയകുമാർ (മണ്ഡലം വൈസ് പ്രസിഡൻറ്) കെ. കെ.മൊയ്തു. (മണ്ഡലം വൈ.പ്രസിഡൻ്റ്) പി.പി ലക്ഷ്മണൻ (മുൻ മണ്ഡലം സെക്രട്ടറി) എന്നിവർ അറിയിച്ചു

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009