ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗര സഭയുടെ ഈ വർഷത്തെ പുതുക്കിയ ബജറ്റും 2024 – 25 ബജറ്റ് എസ്റ്റിമേറ്റ് ഇന്ന് ചേർന്ന പ്രത്യേക കൗൺസിൽ യോഗം പാസാക്കി. നഗരസഭ അധ്യക്ഷ ഡോക്ടർ കെ വി ഫിലോമിന ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ കെ ശിവദാസൻ ബജറ്റ് അവതരിപ്പിച്ചു. മുൻ നീക്കിയിരിപ്പ് ഉൾപ്പെടെ (40,21,41,01 9 ) നാല്പത് കോടി ഇരുപത്തൊന്ന് ലക്ഷത്തി നാൽപത്തോന്നായിരത്തി ഒരുന്നൂറ്റി പത്തൊൻപത് രൂപ വരവും, (38,42,21,000/-) മുപ്പത്തിഎട്ട് കോടി നാല്പതിരണ്ട് ലക്ഷത്തി ഇരുപത്തി ഒന്നായിരം ചിലവും കഴിച്ച് ബാക്കി ഒരു കോടി ( 1,79,20,019) ഒരുകോടി എഴുപത്തിഒൻപതിനായിരത്തി പത്തൊൻപത് രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പ്രധാന നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.റോഡ് ടാറിങ് പ്രവർത്തി നടത്തുന്നതിന് വേണ്ടി നാല് കോടി 90 ലക്ഷം രൂപ, റീ ടാറിങ് മൂന്നു കോടി 50 ലക്ഷം, സ്ട്രീറ്റ് ലൈൻ വലിച്ച് ലൈറ്റ് സ്ഥാപിക്കൽ 60 ലക്ഷം, ബസ്റ്റാൻഡ് റൂഫിംഗ് 50 ലക്ഷം, കെ നാരായണ ഹാൾ നവീകരണം 25 ലക്ഷം, ഫിലമെന്റ് രഹിത നഗരസഭ 5ലക്ഷം, വെട്ടം എഎംസി പദ്ധതി 15 ലക്ഷം, കൃഷിഭവൻ, ആയുർവേദ ആശുപത്രി സ്ഥലംവാങ്ങൽ ഒരുകോടി അൻപത് ലക്ഷം രൂപ, അംഗൻവാടി നവീകരണം 60 ലക്ഷം, വീട് റിപ്പയറിങ് 87 ലക്ഷം, അതി ദരിദ്രർക്കുള്ള വിവിധ പദ്ധതികൾ 8,15,000,അംഗൻവാടി പോഷകാഹാര വിതരണം 50 ലക്ഷം, കേര വികസന പദ്ധതി 9 ലക്ഷം, കൂട്ടുമുഖം ആശുപത്രിയിൽ കിടത്തി ചികിത്സ,ചുറ്റുമതിൽ നിർമ്മാണം,ഗേറ്റ് 60 ലക്ഷം, ഡയാലിസിസിനെ 16 ലക്ഷം, മുൻസിപ്പൽ സ്റ്റേഡിയം നവീകരണവും കെ ജെ ഭാസ്കരൻ മാസ്റ്റർ സ്മാരക സ്റ്റേഡിയം നാമകരണം 50 ലക്ഷം, പി എം എ വൈ ലൈഫ് അർബൻ 35 ലക്ഷം, കിണർ റീചാർജിങ്ങിന് 24 ലക്ഷം, ഡോക്ടർ പി കെ പി മുഹമ്മദ് സ്ക്വയർ 5 ലക്ഷം, ഭിന്നശേഷിക്കാർക്ക് ഉപകരണം വാങ്ങാൻ മൂന്നുലക്ഷം,മത്സ്യത്തൊഴിലാളികൾക്ക് ഇരു ചക്രവാഹനം വാങ്ങാൻ രണ്ട് ലക്ഷം, മൃഗസംരക്ഷണ മേഖല 27 ലക്ഷം, കട്ടിൽ വിതരണം എഴുലക്ഷത്തി അമ്പതിനായിരം വനിതാ ശിങ്കാരിമേളം മൂന്ന് ലക്ഷത്തി ഇരുപത്തിഅയ്യായിരം, പട്ടികജാതി പട്ടികവർഗ്ഗ വനിതകൾക്ക് ടൂവീലർ പരിശീലനം ഒരു ലക്ഷത്തി നാല്പതിനായിരം, പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും, ലാപ്ടോപ്പ് വിതരണവും 30 ലക്ഷം, ഹരിത കർമ്മ സേനയ്ക്ക് വെയിങ് മെഷീൻ വാങ്ങിക്കാൻ ഏഴു ലക്ഷത്തി അമ്പതിനായിരം രൂപ എംസിഎഫ് ആർ ആർ എഫ് നവീകരണം 15 ലക്ഷം, ക്ലോത്ത് വെൻഡിങ് മെഷീൻ 15 ലക്ഷം, സ്കൂളുകളിൽ വാട്ടർ പ്യൂരിഫയർ മൂന്ന് ലക്ഷത്തി ഇരുപതിനായിരം, നെയ്താരാ 25 സാംസ്കാരിക നിലയത്തിലേക്ക് 5 ലക്ഷം രൂപ, പ്രവാസിമീറ്റ് 2 ലക്ഷം. എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. ബജറ്റ് അവതരണത്തിന് മേലുള്ള ചർച്ചയിൽ ശ്രീ കെ ജെ ചാക്കോ, കെ പി കുഞ്ഞിരാമൻ മാസ്റ്റർ,ശ്രീമതി നിഷിദ്ധ റഹ്മാൻ, വിജിൽ മോഹൻ, ചന്ദ്രാഗദൻ മാസ്റ്റർ, കെ വി ഗീത,ടി ആർ നാരായണൻ വി സി രവീന്ദ്രൻ, എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫിന ടീച്ചർ, കെ സി ജോസഫ്കൊന്നക്കൽ , നസീമ വി പി, നഗരസഭ സെക്രട്ടറി ഇൻ ചാർജ് പി. മോഹനൻ,നിർവഹണ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ അഡ്വ ഇ.വി രാമകൃഷ്ണൻ, എൻ. ജെ സ്റ്റീഫൻ,വി സി രാമചന്ദ്രൻ മാസ്റ്റർ, എൻ പി സിദ്ദിഖ്,വർഗീസ് വയലാമണ്ണിൽ, ജഗത് എന്നിവർ സന്നിഹിതരായിരുന്നു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009