ശ്രീകണ്ഠാപുരം : ജവഹർലാൽ നെഹറുവിൻ്റെ കാലഘട്ടം മുതൽ ഇന്ത്യ നേടിയ ശാസ്ത്രപുരോഗതി ഇപ്പോൾ പിന്നോട്ടടിക്കുകയാണെന്ന് പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞൻ പ്രൊ. ടി.പി.കുഞ്ഞിക്കണ്ണൻ പ്രസ്താവിച്ചു. ഇന്ന് ഇന്ത്യയിലെ ശാസ്ത്ര ഗവേഷണം ബഹിരാകാശം, ആണവം, യുദ്ധോപകരണങ്ങൾ എന്നീ മേഖലകളിൽ മാത്രമായി ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ശ്രീകണ്ഠപുരത്തെ സാമൂഹികപ്രവർത്തകനായിരുന്ന കെ.ജി.ഭാസ്കരൻ മാസ്റ്റരുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് സ്മാരകപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുൻ ഡയറ്റ് പ്രിൻസിപ്പാൾ ഒ.എം.ശങ്കരൻ കെ.ജി.ഭാസ്കരൻ മാസ്റ്റരെ അനുസ്മരിച്ച് സംസാരിച്ചു. അനുസ്മരണ സമിതി തയാറാക്കിയ “പ്രഥനതീരങ്ങളിൽ – ശ്രീകണ്ഠപുരത്തിൻ്റെ കാലം, ദേശം, സമൂഹം, പിന്നെ കെ.ജി.ബി.യുടെ കാല്പാടുകളും ” എന്ന സ്മാരകഗ്രന്ഥത്തിൻ്റെ പ്രകാശനവും ചടങ്ങിൽ നിർവ്വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന, ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ ഓഫിസേർസ് ക്ലബ് പ്രസിഡണ്ട് പ്രൊഫ.വി ഡി ജോസഫ് എന്നിവർ കെ.ജി.ബി. സ്മാരക പ്രതിഭാപുരസ്കാരങ്ങൾ വിതരണം ചെയ്തു. ചെയർമാൻ കെ.പി.അബ്ദുള്ളക്കുട്ടി ചടങ്ങിൽ അധ്യക്ഷനായ ചടങ്ങിൽ ടി. എം. രാജേന്ദ്രൻ, കെ. ദിവാകരൻ എന്നിവർ സംസാരിച്ചു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009