കണ്ണൂർ ∙ കണ്ണൂരിൽ വൻ ലഹരിമരുന്നു വേട്ട. 134.178 ഗ്രാം മെത്താഫിറ്റമിനുമായി എടക്കാട് കുറുവ പാലത്തിനു സമീപം സബീന മൻസിലിൽ സി.എച്ച്.മുഹമ്മദ് ഷരീഫിനെ(34) എക്സൈസ് പിടികൂടി. ഇയാൾ സഞ്ചരിച്ച ഇരുചക്രവാഹനം സഹിതമാണു പയ്യാമ്പലം ബീച്ചിലേക്കു പോകുന്ന വഴിയിൽ അറസ്റ്റ് ചെയ്തത്. സ്പെഷൽ സ്ക്വാഡ് സിഐ സി.ഷാബുവും വാഹന പരിശോധന നടത്തുകയായിരുന്നു. ഇന്നലെ രാത്രി 10നായിരുന്നു അറസ്റ്റ്. ബെംഗളൂരുവിൽനിന്ന് ഒരു ലക്ഷം രൂപ കൊടുത്താണ് ഇയാൾ എംഡിഎംഎ വാങ്ങിയത്. വിപണിയിൽ 2 ലക്ഷം രൂപ വില വരും. കണ്ണൂരിൽ സമീപകാലത്തായി എക്സൈസ് പിടികൂടിയ വലിയ കണ്ടെത്തലാണിത്. പയ്യാമ്പലം കേന്ദ്രീകരിച്ചു ലഹരിമരുന്നു വിൽപന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നു പരിശോധന നടത്തിവരികയാണ്. ബെംഗളൂരുവിൽ നിന്നാണു ലഹരിമരുന്ന് എത്തിക്കുന്നതെന്നു ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി എക്സൈസ് അധികൃതർ പറഞ്ഞു. ഇയാൾക്കു പിന്നിൽ കൂട്ടുപ്രതികളുണ്ടോ എന്നതടക്കം അധികൃതർ അന്വേഷിച്ചു വരികയാണ്. സ്പെഷൽ സ്‌ക്വാഡ് പാർട്ടിയിൽ പ്രിവന്റീവ് ഓഫിസർമാരായ കെ.സി.ഷിബു, ആർ.പി.അബ്ദുൽ നാസർ, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ സുജിത്ത്, സിഇഒ വിഷ്ണു, വനിതാ സിഇഒ പി.സീമ, ഡ്രൈവർ സോൾദേവ് എന്നിവർ ഉണ്ടായിരുന്നു.

🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009